ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: മീ​ഡി​യാ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, November 25, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ൽ​കി​യി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​താ​യു​ള്ള പ​രാ​തി​ക​ളിന്മേലും മാ​ധ്യ​മ സം​ബ​ന്ധി​യാ​യ കാ​ര്യ​ങ്ങ​ളി​ലും തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല മീ​ഡി​യാ റി​ലേ​ഷ​ൻ​സ് സ​മി​തി രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി​യി​ൽ പി​ആ​ർ​ഡി മേ​ഖ​ലാ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കു​ന്ന​ത്ത്, ജി​ല്ലാ ലോ ​ഓ​ഫീ​സ​ർ ജെ. ​മ​ധു, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​മ​ണി​ലാ​ൽ ക​ണ്‍​വീ​ന​റു​മാ​ണ്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നു​മാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളി​ന്മേ​ൽ ഉ​ചി​ത​മാ​യ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല മീ​ഡി​യാ റി​ലേ​ഷ​ൻ​സ് സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ൽ അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​ക​ണം.