പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ വി​മ​ത​ർ​ക്കൊ​പ്പം, വെ​ട്ടി​ലാ​യി നേ​തൃ​ത്വം
Wednesday, November 25, 2020 10:02 PM IST
പ​ത്ത​നം​തി​ട്ട: പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് വി​മ​ത​രാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ജി​ല്ലാ നേ​തൃ​ത്വം വെ​ട്ടി​ലാ​യി. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ള വി​മ​ത​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക്് അ​താ​ത് പാ​ർ​ട്ടി നേ​താ​ക്ക​ൾ മു​തി​ർ​ന്നെ​ങ്കി​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഇ​തി​നു കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മു​ണ്ടാ​കു​ന്നി​ല്ല.ഇ​തോ​ടെ വി​മ​ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ചാ​ര​ണ​രം​ഗ​ത്തു​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നാ​കു​മോ​യെ​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​ലെ പ​ല പ്ര​മു​ഖ​രും പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഡി​സി​സി ത​ല​ത്തി​ലു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പ​ല​രു​ടെ​യും തീ​രു​മാ​നം. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​ള്ള മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം പ​ല​യി​ട​ത്തും രാ​ജി​വ​ച്ചു. പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​ച്ച് സ്വ​ത​ന്ത്ര​രാ​യി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​വ​രു​മു​ണ്ട്.
റാ​ന്നി​യി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ യു​ഡി​എ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ എ​ബി​ൻ തോ​മ​സി​നെ​തി​രെ രം​ഗ​ത്തു​ണ്ട്. ബെ​ന്നി​ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി ഡി​സി​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ് മ​ത്സ​ര​മെ​ന്ന് ബെ​ന്നി പ​റ​യു​ന്നു.

സ​മാ​ന​മാ​യ സാ​ഹ​ച​ര്യം അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല മേ​ഖ​ല​ക​ളി​ലും കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യി​ട്ടു​ണ്ട്. വി​മ​ത​രാ​യി മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പ​ട്ടി​ക ഡി​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി മ​ണ്ഡ​ലം, ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

ആ​റു വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന​വ​ർ ജ​യി​ച്ചെ​ത്തി​യാ​ലും അം​ഗീ​ക​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. സി​പി​എം, സി​പി​ഐ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന കോ​ഴ​ഞ്ചേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നാ​യി​ട്ടി​ല്ല.
അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ

അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് വി​മ​ത​രെ പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. 14, 26, 27 വാ​ർ​ഡു​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വി​മ​ത ഭീ​ഷ​ണി​യു​ള്ള​ത്.
14ൽ ​മു​ൻ കൗ​ണ്‍​സി​ല​ർ അ​ലാ​വു​ദ്ദീ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 26ൽ ​മാ​ത്യൂ​സ്, 27ൽ ​അ​നൂ​പ് ക​രു​വാ​റ്റ എ​ന്നി​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വും ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.