159 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 159 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും, 11 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 144 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 27 പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 19796 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 15976 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.ഇ​ന്ന​ലെ 145 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 17656 ആ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2019 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 974 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1762 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3796 പേ​രു​ൾ​പ്പെ​ടെ 10744 ആ​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.4014 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ 2801 പ​രി​ശോ​ധ​ന​ക​ളും സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 1213 പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. 1547 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.53 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.27 ശ​ത​മാ​ന​വു​മാ​ണ്.

നാ​ല് കോ​വി​ഡ് മ​ര​ണം കൂ​ടി
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. നാ​ലു മ​ര​ണ​ങ്ങ​ളും മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണ​മാ​ണ്. 21ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഏ​റ​ത്ത് സ്വ​ദേ​ശി​നി (65), 25ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി (70) 26ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (65) എ​ന്നി​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. സ്വ​വ​സ​തി​യി​ൽ മ​രി​ച്ചറാ​ന്നി-​പെ​രു​നാ​ട് സ്വ​ദേ​ശി​നി (80) യി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 105 പേ​രാ​ണ് മ​രി​ച്ച​ത്.കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 16 പേ​ർ മ​റ്റു രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ക​ട​പ്ര വാ​ർ​ഡി​ൽ നി​യ​ന്ത്രി​ത മേ​ഖ​ല
കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 (ചാ​ൽ​ക്ക​ര കോ​ള​നി ഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക്് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് എ​ട്ട് (ക​ല​ക്കാ​ട്ടു​പ​ടി റോ​ഡി​ൽ മാ​റ​മ​ല ഭാ​ഗം), പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് നാ​ല് (ആ​ല​ന്തു​രു​ത്തി മു​ത​ൽ വാ​മ​ന​പു​രം വ​രെ), കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് നാ​ല് (പു​ളി​യി​ലേ​ത്തു​പ​ടി മു​ത​ൽ വ​ട​ക്കേ​പ​റ​ന്പി​ൽ ഭാ​ഗം, വെ​ണ്ണ​പ്പാ​റ കോ​ള​നി, ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് എ​ട്ട് (പാ​ടം വി​ക്ട​റി ജം​ഗ്ഷ​ൻ മു​ത​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വ​രെ ) പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.