മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ജാഗ്ര​ത കാ​ട്ടാ​ൻ നി​ർ​ദേ​ശം
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ. സ്ഥ​ല​പ്പേ​രും തീ​യ​തി​യും തെ​റ്റി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് വി​മ​ർ​ശ​നം.
റി​പ്പോ​ർ​ട്ടി​ലെ പി​ഴ​വു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ വ​രു​ത്തി ഒ​രാ​ഴ്ച​ക്ക​കം വീ​ണ്ടും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി. ​കെ. ബീ​നാ കു​മാ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.
കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 14 ൽ ​ഈ​ര​ടി​ച്ചി​റ -മ​ണ​ക്ക​ണ്ട​ത്തി​ൽ പ​ടി - സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്
പാ​സ്റ്റ​ർ ത​ന്പി ജോ​ണ്‍ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ ക​മ്മീ​ഷ​ൻ വാ​ങ്ങി​യ റി​പ്പോ​ർ​ട്ടി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നാ​ണ് നി​ർ​ദേ​ശം.