ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരുന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, November 30, 2020 10:17 PM IST
തി​രു​വ​ല്ല: ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വിട്ടു മ​റി​ഞ്ഞു പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പാ​ണ്ട​നാ​ട് നോ​ര്‍​ത്ത് ആ​റ്റു​മാ​ലി​യി​ല്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ (തൂ​മ്പി​ല്‍) ടി.​ജി. സു​നി​ല്‍ കു​മാ​റി​ന്‍റെ മ​ക​ന്‍ എ​സ്. അ​തു​ലാ(20)​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

ന​വം​ബ​ര്‍ 20-ന് ​രാ​ത്രി ഏ​ഴോ​ടെ തി​രു​വ​ല്ല - മ​ല്ല​പ്പ​ള​ളി റോ​ഡി​ല്‍ കു​റ്റ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റേ​ഡി​യോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​യ അ​തു​ല്‍ ബൈ​ക്കി​ല്‍ തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. മ​ഴ​യ്ക്കി​ടെ​യു​ണ്ടാ​യ ക​ന​ത്ത ഇ​ടി​യും മി​ന്ന​ലു​മേ​റ്റാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് ക​രു​തു​ന്നു. മി​ന്ന​ലി​നൊ​പ്പം സ​മീ​പ​ത്തെ 11 കെ​വി പോ​സ്റ്റി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ലം തീ ​ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ സ​മ​യ​ത്താ​ണ് അ​തു​ല്‍ പോ​സ്റ്റി​ന് സ​മീ​പം റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു​വീ​ണ​ത്. ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​യി. സ​മീ​പ​ത്തെ ബ​ജി​ക്ക​ട​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ല്‍. മി​നി​യാ​ണ് അ​തു​ലി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: അ​ന​ഘ.