അ​ങ്ങാ​ടി​യി​ലും അ​ങ്ക​ന​മാ​രു​ടെ അ​ങ്കം ‌
Monday, November 30, 2020 10:29 PM IST
റാ​ന്നി - അ​ങ്ങാ​ടി​യി​ല്‍ തോ​ല്‍​ക്കാ​ന്‍ ഞ​ങ്ങ​ള്‍​ക്കു മ​ന​സി​ല്ലെ​ന്നു​റ​പ്പി​ച്ചാ​ണ് അ​ങ്ക​ന​മാ​ര്‍ അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്. മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം നാ​ലാ​മ​ത് ഒ​രു വ​നി​ത കൂ​ടി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.‌
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റാ​ന്നി അ​ങ്ങാ​ടി മ​ണ്ഡ​ലം ഇ​ക്കു​റി വ​നി​താ സം​വ​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും മു​ന്‍​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ളു​മൊ​ക്കെ​യാ​യ വ​നി​ത​ക​ളെ​യാ​ണ് യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും അ​ങ്ക​ത്ത​ട്ടി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ‌
യു​ഡി​എ​ഫി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സി​ലെ ജെ​സി അ​ല​ക്സ് മ​ത്സ​രി​ക്കു​ന്നു.
സി​പി​എ​മ്മി​ലെ പൊ​ന്നി തോ​മ​സും എ​ന്‍​ഡി​എ​യി​ലെ ജ​യ​ശ്രീ ഗോ​പി​യും കൂ​ടാ​തെ സ്വ​ത​ന്ത്ര​യാ​യ കു​ഞ്ഞു​മോ​ള്‍ ബാ​ബു​വും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.‌
റാ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​പ​രി​ധി​യി​ലെ വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം. 50 വാ​ര്‍​ഡു​ക​ളി​ലാ​യി 60,000 ഓ​ളം വോ​ട്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്ക്. ‌
മ​ണ്ഡ​ല പു​ന​ര്‍​വി​ഭ​ജ​ന​ത്തേ തു​ട​ര്‍​ന്ന് 2005ലെ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലാ​ണ് അ​ങ്ങാ​ടി​യി​ല്‍ ഒ​രു മ​ണ്ഡ​ലം ഉ​ണ്ടാ​യ​ത്.
അ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ ടി.​കെ. സാ​ജു​വും 2010ല്‍ ​മ​റി​യാ​മ്മ ചെ​റി​യാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യി. 2015ല്‍ ​എം.​ജി. ക​ണ്ണ​നും പ്ര​തി​നി​ധീ​ക​രി​ച്ചു. ‌
യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ മു​ന്‍​തൂ​ക്കം ഉ​ള്ള മ​ണ്ഡ​ല​ത്തി​ല്‍ 2010ല്‍ ​ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ യി​രു​ന്ന പൊ​ന്നി തോ​മ​സി​ നെ ത​ന്നെ സി​പി​എം രം​ഗ​ത്തി​റ​ക്കി.
അ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​വ​ണ സി​പി​എം ചി​ഹ്‌​ന​ത്തി​ലാ​ണ് മ​ത്സ​രം. സ്ഥ​ലം എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ​യും സ്വാ​ധീ​ന​വു​മാ​ണ് എ​ല്‍​ഡി​എ​ഫ് ക്യാ​മ്പി​നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന മ​റ്റൊ​രു കാ​ര്യം. ‌
കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ മ​ണ്ഡ​ല​ത്തി​നു​ണ്ടാ​യ വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധം.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ ഒ​പ്പ​മു​ള്ള മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഉ​റ​ ച്ച പി​ന്തു​ണ​യും മു​ത​ല്‍​ക്കൂ​ട്ടാ​കും.
ദീ​ര്‍​ഘ​കാ​ല​മാ​യി പൊ​തു​രം​ഗ​ത്തു​ള്ള ജെ​സി അ​ല​ക്സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ലൂ​ടെ മ​ണ്ഡ​ലം ഉ​റ​പ്പി​ച്ചു നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്.‌
എ​ന്‍​ഡി​എ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നേ​ടി​യ വോ​ട്ടു​വ​ര്‍​ധ​ന​യാ​ണ് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. ‌