ക​ടു​മീ​ൻ​ചി​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ
Tuesday, December 1, 2020 10:04 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡാ​യ ക​ടു​മീ​ൻ​ചി​റ​യി​ൽ യു​ഡി​എ​ഫി​ലും എ​ൽ​ഡി​എ​ഫി​ലും ഇ​ക്ക​റി സ​ഹോ​ദ​ര​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ. വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ബി​ജു (കോ​ൺ​ഗ്ര​സ്) വി​നെ നേ​രി​ടു​ന്ന​ത് ബി​ജു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​രി​പു​ത്രി​യും സി​പി​എം സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ന്ധ്യ അ​നി​ൽ കു​മാ​റാ​ണ്.
ബി​ജു മ​ത്സ​ര രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ സ​ന്ധ്യ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ശ്രു​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​രു​മു​ന്ന​ണി​ക​ളും ത​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​രാ​യി ഇ​വ​രെ ത​ന്നെ ക​ണ്ടെ​ത്തി മ​ത്സ​ര രം​ഗ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ൽ എ​ട്ടാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച ബി​ജു യു​ഡി​എ​ഫി​ലെ സി​റ്റിം​ഗ് മെം​ബ​റാ​യി​രു​ന്നു. മാ​തൃ​സ​ഹോ​ദ​രി പു​ത്രി സ​ന്ധ്യ​യാ​ക​ട്ടെ നി​ല​വി​ൽ നാ​റാ​ണം​മൂ​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി​യം​ഗ​വും കു​ടും​ബ​ശ്രീ പ​ഞ്ചാ​യ​ത്തു​ത​ല ചെ​യ​ർ​പേ​ഴ്സ​ണു​മാ​ണ്.