അ​ഴി​മ​തി​ക്കെ​തി​രെ ഒ​രു വോ​ട്ട്; യു​ഡി​എ​ഫ് കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഇ​ന്ന്
Tuesday, December 1, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ എ​ല്ലാ ബ്ലോ​ക്ക്, മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്ത​പ്പെ​ടു​മെ​ന്ന് യു​ഡി​എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍ അ​റി​യി​ച്ചു.
മ​ല്ല​പ്പ​ള്ളി​യി​ല്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, തി​രു​വ​ല്ല​യി​ല്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ്, റാ​ന്നി​യി​ല്‍ കെ.​ഇ. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, എ​ഴു​മ​റ്റൂ​രി​ല്‍ സ​നോ​ജ് മേ​മ​ന, പ​ന്ത​ള​ത്ത് ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, അ​ടൂ​രി​ല്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍, കോ​ന്നി​യി​ല്‍ ബാ​ബു ജോ​ര്‍​ജ്, ത​ണ്ണി​ത്തോ​ട്ടി​ല്‍ എ. ​ഷം​സു​ദ്ദീ​ന്‍, ആ​റ​ന്മു​ള​യി​ല്‍ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പ​ത്ത​നം​തി​ട്ട​യി​ല്‍ പി. ​മോ​ഹ​ന്‍​രാ​ജ് എ​ന്നി​വ​ര്‍ സ​ദ​സു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.