ഓമല്ലൂർ: ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും. ശക്തമായ ത്രികോണ മത്സരമാണ് എല്ലാ വാർഡുകളിലും നടക്കുന്നത്. പട നയിച്ച് പ്രമുഖർ രംഗത്തിറങ്ങിയതോടെ മത്സരവും ശ്രദ്ധേയമായി.
ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും ഏറ്റവും വലിയ മുന്നണിയെന്ന നിലയിൽ എൽഡിഎഫാണ് കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചത്. ആറംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫിനുണ്ടായിരുന്നത്.
യുഡിഎഫ്, ബിജെപി പക്ഷത്ത് നാലുപേർ വീതം ഉണ്ടായിരുന്നു.
ഇത്തവണ മെച്ചപ്പെട്ട നിലയിൽ തിരികെ എത്താമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. എന്നാൽ ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവുമായി യുഡിഎഫ് നേതാക്കളുമുണ്ട്.
ഡിസിസി ജനറൽ സെക്രട്ടറി ജോണ്സണ് വിളവിനാൽ അടക്കം മത്സരരംഗത്തുണ്ട്.
കോണ്ഗ്രസ് തന്നെയാണ് എല്ലാ വാർഡിലും മത്സരിക്കുന്നത്. ഏഴ്, എട്ട് വാർഡുകളിലൊഴികെ കോണ്ഗ്രസ് ചിഹ്നത്തിൽ തന്നെ സ്ഥാനാർഥികൾ മത്സരിക്കുന്നു. എൽഡിഎഫിൽ സിപിഎം സ്ഥാനാർഥികളാണ് കൂടുതൽ. വനിതാ വാർഡുകളിൽ പലയിടത്തും സ്വതന്ത്ര ചിഹ്നത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ. ബിജെപി 14 വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുമുണ്ട്.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ
വാർഡ് ഒന്ന്: ആശാ തോമസ് (എൽഡിഎഫ്), മിനി വർഗീസ് (കോണ്ഗ്രസ്), സതി (ബിജെപി).
രണ്ട്: പ്രഭ (കോണ്ഗ്രസ്), ടി. രാജി (ബിജെപി), സുജാത (സിപിഎം).
മൂന്ന്: കെ.സി. അജയൻ (ബിജെപി), ബോസ് ചെറിയാൻ (കോണ്ഗ്രസ്), ശ്യാം അടകൽ (സിപിഎം).
നാല്: ഗീതാ സാജൻ (ബിജെപി), ഗീതാഭായി (സ്വത), പത്മിനിയമ്മ (സിപിഎം), സ്മിത സുരേഷ് (കോണ്ഗ്രസ്).
അഞ്ച്: അന്നമ്മ (ഉഷാ റോയി, കോണ്ഗ്രസ്), ആശാ മാത്യു (എൽഡിഎഫ് സ്വത), ഭുവനേശ്വരി (ബിജെപി), എസ്. സോമലത (സ്വത).
ആറ്: ജോണ്സണ് വിളവിനാൽ (കോണ്ഗ്രസ്), തോമസ് വർഗീസ് (എൽഡിഎഫ് സ്വത), എസ്. മനോജ് കുമാർ (ബിജെപി).
ഏഴ്: അനിൽ കുമാർ (അനിൽ ബ്രദേഴ്സ്, സിപിഎം) സുരേഷ് ഓലിത്തുണ്ടിൽ (ബിജെപി), സോമൻ കുഴിയ്ക്കൽ (യുഡിഎഫ് സ്വത).
എട്ട്: ജി. നരേന്ദ്രനാഥ് (എൽഡിഎഫ്), ഷാജി ജോർജ് (യുഡിഎഫ്), സുനിൽ കുമാർ (ബിജെപി).
ഒന്പത്: ടി.എൻ. അനിൽ കുമാർ (കോണ്ഗ്രസ്), എസ്. മനോജ് കുമാർ (സിപിഎം), ഡി. ശിവകുമാർ (ബിജെപി).
10: നിഷാകുമാരി (ബിജെപി), പൊന്നമ്മ ടീച്ചർ (എൽഡിഎഫ് സ്വത), റിജു കോശി (കോണ്ഗ്രസ്).
11: ദീപ മധു (ബിജെപി), ബിൻസി (സിപിഐ), സാലി തോമസ് (കോണ്ഗ്രസ്).
12: എൻ. മിഥുൻ (സിപിഎം), എൻ.പി. രാജൻ (ബിജെപി), ബി. സതീഷ് കോണ്ഗ്രസ്).
13: അന്പിളി (സിപിഎം), ജിസ സൂസൻ ദേവസ്യ (ബിജെപി), ഷൈലജ വിജയൻ (കോണ്ഗ്രസ്).
14: എം.ആർ. അനിൽ കുമാർ (സിപിഎം), രവീന്ദ്രവർമ അംബാനിലയം (ബിജെപി), പി.എസ്. സുജിത്ത് കുമാർ (കോണ്ഗ്രസ്).