ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ആ​ല​പ്പു​ഴ റീജണൽ സ​മി​തി രൂ​പീക​രി​ച്ചു
Wednesday, December 2, 2020 10:14 PM IST
ആ​ല​പ്പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് ആ​ല​പ്പു​ഴ റീജൺ ത​ല​ത്തി​ൽ കൂ​ടി​യ ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ആ​ല​പ്പു​ഴ റീജൺ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബി​ന് രൂ​പം ന​ൽ​കി. ഫൊ​റോ​നയി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലും യൂ​ണി​റ്റുക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​ യോ​ഗ​ത്തി​ൽ ഡിഎ​ഫ്സി റീജണൽ ഡ​യ​റ​ക്ട​ർ ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. മാ​ർ സ്ലീ​വ ഫൊ​റോ​ന പള്ളി വി​കാ​രി ഫാ.​ ഫി​ലി​പ്പ് ത​യ്യി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബേ​ബി പാ​റ​ക്കാ​ട​ൻ വിശദീകരി​ച്ചു.​ പി​തൃ​വേ​ദി അ​തി​രൂ​പ​ത ട്ര​ഷ​റ​ർ റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ, ജോ​ഷി അ​നീ​റ്റാ​ഭ​വ​നം, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ പ്ലാപ്പു​ഴ, ബി​നു ജോ​സ​ഫ് ത​ടി​ക്ക​ൽ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചുക​ള​പ്പു​ര​യ്ക്ക​ൽ, സാം ​പൗ​ലോ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ആ​ല​പ്പു​ഴ റീജണൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ക്ക് ​രൂ​പം ന​ൽ​കി. ഭാരവാഹി കളാ യി ബേ​ബി പാ​റ​ക്കാ​ട​ൻ-​പ്ര​സി​ഡന്‍റ്, റോ​യി വേ​ലി​ക്കെ​ട്ടി​ൽ​-വൈ​സ് പ്ര​സിഡന്‍റ്, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ​-ജ​ന.​ സെ​ക്ര​ട്ട​റി, ജോ​ബി​ൻ അ​ങ്ങാ​ടി​ശേ​രി​-​മീ​ഡി​യ കോ-ഓ​ർ​ഡി​നേ​റ്റ​ർ, സാം ​എം.​എ​ക്സ്. മാ​ന്ത​റ​-ട്ര​ഷ​റർ എ​ന്നി​വ​രെ തെര ഞ്ഞെടുത്തു. ബി​നു ജോ​സ​ഫ് ആ​ര്യാ​ട്, സി​ബി കാ​ര​ക്കാ​വെ​ളി ചാ​ര​മം​ഗ​ലം, ജോ​ഷി അ​നീ​റ്റാ​ഭ​വ​ൻ പ​ള്ളാ​ത്തു​രു​ത്തി, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി​മോ​ൻ പി.​സി, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ പ്ലാപ്പു​ഴ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.