ചാ​രാ​യ​വു​മാ​യി നിരവധി അ​ബ്കാ​രി കേ​സുകളിലെ പ്ര​തി പി​ടി​യി​ൽ
Wednesday, December 2, 2020 10:16 PM IST
മാ​വേ​ലി​ക്ക​ര: വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച വാ​റ്റു​ചാ​രാ​യ​വു​മാ​യി കു​പ്ര​സി​ദ്ധ അ​ബ്കാ​രി കേ​സ് പ്ര​തി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് വാ​ലി​ൽ ത​റ​യി​ൽ ബി​ജു (കാ​ട​ൻ ബി​ജു-44) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെത്തുട​ർ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഈ​രേ​ഴ​തെ​ക്ക് ക​നാ​ൽ പാ​ല​ത്തി​ന​രി​കി​ൽ കഴിഞ്ഞദിവസം വൈകു ന്നേരം 5.30 ഓ​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രുന്ന ഒ​ന്ന​രലി​റ്റ​ർ ചാ​രാ​യ​വും ബി​ജു​വി​ന്‍റെ പ​ക്ക​ൽനി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ നി​ര​വ​ധി അ​ബ്കാ​രി, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. പ്ര​തി​യെ കാ​യം​കു​ളം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​ബെ​ന്നി​മോ​ൻ, ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ബു ഡാ​നി​യേ​ൽ, എ​സ്.​ സ​ജീ​വ് കു​മാ​ർ, നി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​മ​ദ്യ-മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധ​മാ​യ കു​റ്റകൃ​ത്യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട ഫോ​ണ്‍ ന​ന്പ​ർ -0479 2340265, 9400069490.