സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​നം വി​ധി​യെ​ഴു​തു​മെ​ന്ന് കെ.​പി.​എ. മ​ജീ​ദ്
Friday, December 4, 2020 10:17 PM IST
കാ​യം​കു​ളം: കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തിരേ ജ​നം വി​ധി എ​ഴു​തു​മെ​ന്ന് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് പ​റ​ഞ്ഞു. കാ​യം​കു​ളം ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡ് തെ​ര​ഞ്ഞ​ടു​പ്പു ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ള്ള​ക്ക​ട​ത്തും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കൈ​മു​ത​ലാ​ക്കി​യ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ ഇ​ന്നു ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഹം​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹാ​മി​ദ് മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ൻ കൗ​ണ്‍​സി​ല​ർ ന​വാ​സ് മു​ണ്ട​ക​ത്തി​ൽ, കെ​പി​സി​സി അം​ഗം അ​ഡ്വ. ജ്യോ​തി വി​ജ​യ​കു​മാ​ർ, ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.