ഹ​രി​ത​ച്ചട്ട പാ​ല​ന​ത്തി​ന് ശു​ചി​ത്വമി​ഷ​ൻ അം​ഗീ​കാ​രം
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ ഹ​രി​തച​ട്ടം പാ​ലി​ച്ചു തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ഥാ​നാ​ർ​ഥിക​ൾ, രാഷ്‌ട്രീയപാ​ർ​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് ശു​ചി​ത്വ മി​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​കു​ന്ന ബോ​ർ​ഡു​ക​ൾ, പേ​പ്പ​ർ, കോ​ട്ട​ണ്‍തു​ണി, ക​യ​ർ, ച​ണം, മു​ള, പ​ന​ന്പ്, മ​റ്റ് ജൈ​വവ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക​ർ​ഷ​ക​മാ​യ പ്ര​ചാ​ര​ണ മാ​ധ്യ​മ​ങ്ങ​ൾ ത​യാറാ​ക്കു​ന്ന രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ൾ, ഹ​രി​തച​ട്ട പ്ര​കാ​ര​മു​ള്ള വൈ​വി​ധ്യമാ​ർ​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടു മി​നി​റ്റ് നീ​ണ്ടുനി​ൽ​ക്കു​ന്ന മി​ക​ച്ച വീ​ഡി​യോ​ക​ൾ ന​ൽ​കു​ന്ന യു​വ​ജ​ന​ങ്ങ​ൾ (ബ്ലോ​ക്ക്/മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ഒ​രാ​ൾ​ക്ക്), തെര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​തച​ട്ടം പാ​ലി​ക്കു​ന്ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ വി​വ​ര വി​ജ്ഞാ​ന വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​രി​ത ക​ർ​മ സേ​ന ടീം, ​യൂ​ത്ത് ക്ല​ബ്ബ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ത​ല​ത്തി​ലു​ള്ള ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കും. സം​ഘ​ടി​പ്പി​ച്ച മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഈ മാ​സം പത്തിന​കം ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ ഓ​ഫീ​സി​ലോ, [email protected] വ​ഴി​യോ സ​മ​ർ​പ്പി​ക്ക​ണം.