ശാ​ന്തി​ഭ​വ​നി​ൽ ഒരു സംഘം അ​ക്ര​മം ന​ട​ത്തി​യാ​തി പ​രാ​തി
Saturday, December 5, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​താ​യി പ​രാ​തി. തെ​രു​വി​ൽ അ​ല​യു​ന്ന മ​ക്ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രമാ​യ പു​ന്ന​പ്ര സ​ർ​വോ​ദ​യ ശാ​ന്തി ഭ​വ​നി​ലാ​ണ് 20 ഓ​ളം വ​രു​ന്ന ആ​ളു​ക​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച പ​ക​ൽ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
160 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ള്ള ശാ​ന്തി ഭ​വ​നി​ൽ 30 പേ​ർ​ക്ക് വോ​ട്ടു​ണ്ട്. ഇ​തു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് കാ​ട്ടി​യാ​ണ് ഇ​വ​ർ ശാ​ന്തി ഭ​വ​നി​ലെ​ത്തി​യ​ത്.
ഈ ​സ​മ​യം ഇ​വി​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ ഗേ​റ്റ് തു​റ​ന്നി​ട്ടി​രു​ന്നു. ഗേ​റ്റി​ൽ നി​ന്ന മാ​ന​സി​ക രോ​ഗി​യാ​യ അ​പ്പ​ച്ച(63)​നെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ച്ച് ത​ള്ളി​മാ​റ്റി​യാ​ണ് സം​ഘം അ​ക​ത്തു ക​ട​ന്ന​ത്. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി അ​ന്തേ​വാ​സി​ക​ളെ​ക്കൊ​ണ്ട് വോ​ട്ട് ചെ​യ്യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ്ഥാ​പ​നം പൂ​ട്ടി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യാ​ണ് ആ​ക്ഷേ​പം. ബ​ഹ​ള​വും ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ​യു​ള്ള ഭീ​ഷ​ണി​യും കേ​ട്ട് ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നെ​ത്തി.
പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​യ​സ്, സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന വി.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് എ​ത്തി​യ​തെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ട്ടി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.