പാ​ർ​ട്ടി അ​ണി​ക​ൾത​ന്നെ സി​പി​എ​മ്മി​നെ തോൽപ്പിക്കാ​ൻ യു​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യു​മെ​ന്ന്് കെ.​സി. വേ​ണു​ഗോ​പാ​ൽ
Saturday, December 5, 2020 10:47 PM IST
ആ​ല​പ്പു​ഴ: പാ​ർ​ട്ടി അ​ണി​ക​ൾ ഇ​ത്ത​വ​ണ സി​പി​എ​മ്മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നു​റ​പ്പെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. രാ​വി​ലെ ജി​ല്ല​യു​ടെ തെ​ക്കേ​യ​റ്റ​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം രാ​ത്രി​യി​ൽ അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്ത് ഞ​ക്ക​നാ​ലി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രേ​യും ബി​ജെ​പി​ക്കെ​തി​രേ​യും ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​യാ​യി​രു​ന്നു കെ ​സി​യു​ടെ പ്ര​സം​ഗം.
വി​വി​ധ​യി​ട​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ളി​ൽ സി​പി​എം എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ദ​യ​നീ​യ​വ​സ്ഥ​യും കെ​സി സൂ​ചി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ഴി​മ​തി​യു​ടേ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും പാ​ർ​ട്ടി​യും​സ​ർ​ക്കാ​രും ഒ​രു​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​താ​ക്ക​ളാ​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ബാ​ബു​പ്ര​സാ​ദ്, ജോ​ണ്‍ തോ​മ​സ്, എ​സ്. രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, അ​ഡ്വ. വി. ​ഷു​ക്കൂ​ർ, ജേ​ക്ക​ബ് ത​ന്പാ​ൻ, സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​വ​ല്ല​ഭ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ്ക്ക് ശേ​ഷം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ഒ​രു ഓ​ട്ട​പ്ര​ദ​ക്ഷി​ണ​മാ​യി​രു​ന്നു. രാ​ത്രി​യോ​ടെ​യാ​ണ് മാ​രാ​രി​ക്കു​ള​ത്തേ​യും ചേ​ർ​ത്ത​ല, അ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും പ്ര​ച​ര​ണ​യോ​ഗ​ത്തി​നെ​ത്തി​യ​ത്.