ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ഴി​ന് ഹാ​ജ​രാ​ക​ണം
Saturday, December 5, 2020 10:47 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന്് അ​താ​തു ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ർ അ​റി​യി​ച്ചു. ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ന്നേ ദി​വ​സം ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ്
സാ​മ​ഗ്രി​ക​ളു​ടെ
വി​ത​ര​ണ ക്ര​മം

ആ​ല​പ്പു​ഴ : ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റാ​ൻ എ​ത്ത​ണം. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ രാ​വി​ലെ ഒ​ന്പ​തി​നും, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ പ​ത്തി​നും മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 11നും, ​ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ 12 നും, ​ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ എ​ത്തി​ച്ചേ​ര​ണം.