മങ്കൊന്പ്: തെക്കേക്കര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു ഇന്നു തുടക്കമാകും. രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം- ഫാ. ബിജു മണവത്ത്. നാളെ രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് ജപമാല, പ്രസുദേന്തി വാഴ്ച. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം- ഫാ. തോമസ് പുത്തൻപുരയ്ക്കൽ. തുടർന്ന് ലദീഞ്ഞ്, ആശീർവാദം. പ്രധാന തിരുനാൾദിനമായ 17ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന. 9.30ന് സപ്ര, തിരുനാൾ കുർബാന, സന്ദേശം-ഫാ. വർഗീസ് താനമാവുങ്കൽ. തുടർന്ന് പ്രദക്ഷിണം.
മങ്കൊന്പ്: പുളിങ്കുന്ന് ആശ്രമദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്കു ഇന്നു തുടക്കമാകും. സെന്റ് സെബാസ്റ്റ്യൻസ് സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറയച്ചൻ, വിശുദ്ധ ഏവുപ്രാസ്യാമ്മ എന്നിവരുടെ തിരുനാളുകളാണ് ആഘോഷിക്കുന്നത്. ഇന്നു രാവിലെ 6.15ന് വിശുദ്ധ കുർബാന, കൊടിയേറ്റ് ആശ്രമ പ്രിയോർ ഫാ. ജോസ് വേകത്താനം.
നാളെ രാവിലെ 6.15ന് വിശുദ്ധ കുർബാന ഫാ. സിബി ചെത്തിക്കളം, അഞ്ചിന് വിശുദ്ധ കുർബാന ഫാ. ചാക്കോ ആക്കാത്തറ, പ്രസംഗം ഫാ. കുര്യൻ ചാലങ്ങാടി. 17ന് രാവിലെ 6.15ന് വിശുദ്ധ കുർബാന ഫാ. ജയിസണ് മാവേലി. വൈകുന്നേരം നാലിന് തിരുനാൾ കുർബാന ഫാ. ജോസഫ് പാറത്താനം. വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, ഫാ. മാത്യു പുത്തനങ്ങാടി. തിരുനാൾ പ്രസംഗം ഫാ. പീലിപ്പോസ് തുണ്ടുവാലിച്ചിറ. തിരുസ്വരൂപം എഴുന്നള്ളിപ്പ്. മരിച്ചവരുടെ ഓർമദിനമായ 18ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, ഒപ്പീസ് ഫാ. സോജി തേവലശേരി.