ഓ​ർ​മ​യാ​യ​ത് ചി​ല​ന്തി​ക​ളു​ടെ ഇ​ഷ്ട​തോ​ഴ​ൻ ഡോ.​പി.​എ. സെ​ബാ​സ്റ്റ്യ​ൻ
Thursday, January 14, 2021 10:23 PM IST
ച​ങ്ങ​നാ​ശേ​രി: ന​മ്മ​ൾ വെ​റു​ക്കു​ന്ന ചി​ല​ന്തി​ക​ളെ ഡോ.​പി.​എ. സെ​ബാ​സ്റ്റ്യ​ന് ഇ​ഷ്ട​മാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ഈ ​ജ​ന്തു​ശാ​സ്ത്ര അ​ധ്യാ​പ​ക​ന്‍റെ ജീ​വി​തം അ​ത്ര​യും ചി​ല​ന്തി​ക​ളു​ടെ പി​ന്നാ​ലെ​യാ​യി​രു​ന്നു. ചി​ല​ന്തി​ക​ളെ അ​ന്വേ​ഷി​ച്ച് ഈ ​അ​ധ്യാ​പ​ക​ൻ എ​ത്താ​വു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ എ​ത്തി. 450 ഇ​നം ചി​ല​ന്തി​ക​ളെ ക​ണ്ടെ​ത്തി​യാ​ണ് ഗ​വേ​ഷ​ക​നാ​യ ഈ ​അ​ധ്യാ​പ​ക​ൻ പ​ഠ​നം ന​ട​ത്തി​യ​ത്. ചി​ല​ന്തി​ക​ളെ​ക്കു​റി​ച്ച് പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ന​ട​ത്തി​യ വി​ഖ്യാ​ത​നാ​യ ഈ ​ജ​ന്തു​ശാ​സ്ത്ര​ജ്ഞ​ൻ പോ​ത്താ​ലി​ൽ ഡോ.​പി.​എ. സെ​ബാ​സ്റ്റ്യ​ൻ (64) ഓ​ർ​മ​ക​ളി​ലേ​ക്ക് മ​റ​ഞ്ഞു. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് മു​ൻ അ​ധ്യാ​പ​ക​നും കോ​ള​ജി​ലെ ചി​ല​ന്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പ​ക​ഡ​യ​റ​ക്ട​റു​മാ​യ ഇ​ദ്ദേ​ഹം നൂ​റു​ക​ണ​ക്കി​നു ചി​ല​ന്തി വ​ർ​ഗ​ങ്ങ​ളെ ക​ണ്ടു​പി​ടി​ച്ചു പ​ഠ​നം ന​ട​ത്തി​യ ജ​ന്തു​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ്. ഇ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ "സ്പൈ​ഡേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ' എ​ന്ന ചി​ല​ന്തി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ആ​ധി​കാ​രി​ക ഗ​വേ​ഷ​ണ ഗ്ര​ന്ഥ​മാ​ണ്.
പു​തി​യ ഇ​നം ചി​ല​ന്തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​മാ​യി ഡോ. ​സെ​ബാ​സ്റ്റ്യ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ച്ചു. മു​പ്പ​തി​ലേ​റെ വ​ർ​ഷ​ത്തെ ശ്ര​മ​ഫ​ല​മാ​യി ഇ​ദ്ദേ​ഹം 45ലേ​റെ പു​തി​യ ഇ​നം ചി​ല​ന്തി​ക​ളെ ക​ണ്ടെ​ത്തു​ക​യും ഇ​തി​നെ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ ജ​ന്തു​ശാ​സ്ത്ര ലോ​ക​ത്തി​നു സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്തു. ചി​ല​ന്തി പ​ഠ​ന​രം​ഗ​ത്ത് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ അ​ര​ക്ക​നോ​ള​ജി വി​ഭാ​ഗ​ത്തെ ലോ​കാ​ന്ത​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍റെ ശ്ര​മ​ഫ​ല​മാ​ണ്.
കു​ട്ട​നാ​ട്ടി​ലെ വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്ടി​ലെ പോ​ത്താ​ലി​ൽ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ​നി​ന്നാ​ണ് ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ​ത്. ഗു​ജ​റാ​ത്തി​ലെ ബാ​വാ​ന​ഗ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ചി​ല​ന്തി ഗ​വേ​ഷ​ണ​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ ശേ​ഷ​മാ​ണ് തേ​വ​ര കോ​ള​ജി​ൽ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വേ​ശി​ച്ച​ത്.
ചി​ല​ന്തി ഗ​വേ​ഷ​ണ​ത്തി​നാ​യി ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1998ൽ ​തേ​വ​ര കോ​ള​ജി​ൽ അ​ര​ക്ക​നോ​ള​ജി വി​ഭാ​ഗം സ്ഥാ​പി​ച്ചു. 2013ൽ ​കോ​ള​ജി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷ​വും ഇ​ദ്ദേ​ഹം ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഡോ.​പി.​എ. സെ​ബാ​സ്റ്റ്യ​ന്‍റെ സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വ​ട​ക്ക​ൻ വെ​ളി​യ​നാ​ട് കേ​സ​റി​യ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ എ​ൽ​സ​ബ​ത്ത്, മ​ക്ക​ൾ: റോ​ഷ്നി, ആ​ന്‍റ​ണി, ടീ​ന.