ജ​ന​കീ​യ വാ​യ​ന​പ്പു​ര ഉ​ദ്ഘാ​ട​നം
Friday, January 15, 2021 10:30 PM IST
ആ​ല​പ്പു​ഴ: ഗ​വ​. മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ ജ​ന​കീ​യ വാ​യ​ന​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് റോ​ഡി​ലെ സ്കൂ​ൾ ജം​ഗ്ഷ​നി​ലെ സി​റാ​ജി​ന്‍റെ ക​ട​യി​ലാ​ണ് വാ​യ​ന​പ്പു​ര​യൊ​രു​ക്കി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേഴ്സൺ സൗ​മ്യ​രാ​ജ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ എ​സ്. കു​മാ​റി​ന് ബ്രോ​ഷ​ർ ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു.