ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, January 16, 2021 10:53 PM IST
അ​ന്പ​ല​പ്പു​ഴ: തെ​ക്ക് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. കു​ടി​വെ​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി കു​ടിവെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.​ കേ​ന്ദ്ര സർക്കാർ 60 ശ​ത​മാ​ന​വും 30 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും ഗു​ണഭോ​ക്തൃ​വി​ഹി​ത​മാ​യ 10 ശ​ത​മാ​നം തു​ക അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ന​ന്ദാ​വ​നം സ്കൂ​ളി​നു സ​മീ​പം വ​ലി​യപ​റ​ന്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ത, ശ്രീ​ജാ ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം അ​ജീ​ഷ്, സെ​ക്ര​ട്ട​റി ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ​സ് സ​ർ​വീ​സ് പു​ന​രാരം​ഭി​ക്ക​ണം

മങ്കൊന്പ്: നി​ർ​ത്ത​ലാ​ക്കി​യ തി​രു​വ​ല്ല-കാ​യൽപ്പുറം സ്റ്റേ​ബ​സ് സ​ർവീസ് അ​ടി​യ​ന്ത​ര​മാ​യി പു​ന​രാരം​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ക​ൽ​ക്കി​ശേ​രി അ​ധ്യക്ഷത വഹിച്ചു.