താ​ത്കാ​ലി​ക ഒ​ഴി​വ്
Saturday, January 16, 2021 10:53 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ഗ​വ.​ ഐടി ഐയി​ൽ ഇ​ന്‍റീരി​യ​ർ ഡി​സൈ​ൻ ആ​ൻഡ് ഡെ​ക്ക​റേ​ഷ​ൻ ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്റ്റ​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. ഐഡിഡി ​ട്രേ​ഡി​ൽ ഡി​ഗ്രി, സി​വി​ൽ അ​ഥ​വാ ആ​ർ​കി​ടെ​ക്ച​ർ എ​ൻജിനിയറിംഗിൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യോ, ഡി​ഗ്രി​യോ, അ​ല്ല​ങ്കി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആൻഡ് ഡെക്ക​റേ​ഷ​ൻ ട്രേ​ഡി​ൽ എ​ൻടിസി/എ​ൻഎ ​സി യോ​ഗ്യ​ത​യു​ള്ള​വ​ർ ജ​ന​നതീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത (മാ​ർ​ക്ക് ലി​സ്റ്റ് ഉ​ൾ​പ്പെടെ), തൊ​ഴി​ൽ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 22ന് ​പ​ക​ൽ 11ന് ​ഐടിഐ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 0477 2298118.

അ​ദാ​ല​ത്ത്
23ലേ​ക്ക് മാ​റ്റി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ 18ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി 23ന് ​ന​ട​ത്തും. അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​ർ (23 ന് ​രാ​വി​ലെ 10 മു​ത​ൽ) അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച അ​ക്ഷ​യ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​യി ക​ള​ക്ട​റോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. പ​രാ​തി​ക​ൾ വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ച്ചു പ​രി​ഹ​രി​ക്കും.

പ​ച്ച​ക്ക​റിത്തൈ വിതരണം

മു​ഹ​മ്മ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നവ​കു​പ്പ്, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴ​യ​കാ​ട് ഗി​രി​ജ​ൻ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഗ്രോ​ബാ​ഗും പ​ച്ച​ക്ക​റി തൈ​ക​ളും ന​ൽ​കി. പ​ഞ്ചാ​യ​ത്തം​ഗം ടി.പി. ഷാ​ജി​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.