ചേന്നംപള്ളിപ്പുറത്ത് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം
Saturday, January 16, 2021 10:55 PM IST
പൂ​ച്ചാ​ക്ക​ൽ:​ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്ലീ​ൻ പ​ഞ്ച​ാ​യ​ത്തു​ക​ളാ​ക്കാ​ൻ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.​ ചേ​ന്നം​പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് വി​ല​യ്ക്ക് കൈ​മാ​റും.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ലെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.​
ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ൾ ത​രം​തി​രി​ച്ച അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി.​ ച​ട​ങ്ങി​ൽ ക്ലീ​ൻ കേ​ര​ള ആ​ല​പ്പു​ഴ മാ​നേ​ജ​ർ രാ​ഹു​ൽ, ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ സ​ന്തോ​ഷ് മേ​നോ​ൻ, പു​ഷ്യ, എ. എ​സ്. ജ​യ​ശ്രീ നാ​യി​ക്, വി​ഇ​ഒ പ്ര​തി​ഷ്, സിഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി​ജി ര​തീ​ഷ്, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​
പ്ലാ​സ്റ്റി​ക് കൂ​ടാ​തെ കു​പ്പി, പേ​പ്പ​ർ, ലെ​ത​ർ, ഇ​ലക്‌ട്രോണി​ക് പാ​ഴ്‌വസ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ത​രം​തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ശേ​ഖ​രി​ക്കു​ന്നു​ണ്ട്.​ അ​ജൈ​വ പാ​ഴ്‌വ​സ്തുക്ക​ളു​ടെ പ​രി​പാ​ല​നം, ത​രംതി​രി​ക്ക​ൽ എ​ന്നി​വ​യി​ൽ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി, കു​ടും​ബ​ശ്രീ മി​ഷ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ, പ്രാ​ക്റ്റി​ക്ക​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.
ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച പാ​ഴ്‌വ​സ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​മെ​ന്നും സൂ​ക്‌ഷമ സം​രം​ഭ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് ഹ​രി​ത ക​ർ​മസേ​ന​യു​ടെ വ​രു​മാ​നം വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​ിതി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. രാ​ജേ​ഷ് പ​റ​ഞ്ഞു.