ബ​ജ​റ്റി​ൽ കു​ട്ട​നാ​ടി​ന് അ​വ​ഗ​ണ​ന
Saturday, January 16, 2021 10:55 PM IST
മങ്കൊന്പ്: നെ​ല്ലി​ന്‍റെ വി​ല കി​ലോ​യ്ക്ക് 28 രൂ​പയാ​യി നി​ശ്ച​യി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​വും നെ​ൽക​ർ​ഷ​കരോടു​ള്ള അ​വ​ഗ​ണ​ന​യുമാണെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​സ് (ജോ​സ​ഫ്) കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം നേ​തൃ​യോ​ഗം ആരോപിച്ചു. റ​ബറി​നു കി​ലോ​യ്ക്ക് 20 രൂ​പ​യും നാ​ളി​കേ​ര​ത്തി​ന് 5 രൂ​പ​യും വ​ർ​ധിപ്പി​ച്ച​പ്പോ​ൾ നെ​ല്ലി​ന് കേ​വ​ലം 52 പൈ​സ മാ​ത്ര​മാ​ണ് വ​ർ​ധന ന​ൽ​കി​യ​ത്. ഏ​റ്റ​വും കു​റ​ഞ​ത് 30 രൂ​പ​യെ​ങ്കി​ലു മാ​യി വി​ല വ​ർ​ധിപ്പി​ക്ക​ണം. ഹാ​ൻ​ഡി​ലിം​ഗ് ചാ​ർ​ജ് വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ഗ​ണി​ച്ചെന്ന് യോഗം ആരോപിച്ചു.
നേ​തൃ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷത വ​ഹി​ച്ചു. ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, സാ​ബു തോ​ട്ടു​ങ്ക​ൽ, പ്ര​കാ​ശ് പ​ന​വേ​ലി, തോ​മ​സു​ക്കു​ട്ടി മാ​ത്യു, ജോ​സ് കാ​വ​നാ​ട​ൻ, ജോ​സ് കോ​യി​പ്പ​ള്ളി, ബി​ജു സി ​ആ​ന്‍റ​ണി, ബി​നോ​യി ഒ​ല​ക്ക​പ്പാ​ടി, ബാ​ബു പാ​റ​ക്കാ​ട​ൻ, ജോ​സ് ചു​ങ്ക​പ്പു​ര, സി. ​റ്റി. തോ​മ​സ്, സ​ജി പ​ത്തി​ൽ, ജോ​സു​ക്കു​ട്ടി വി​രു​ത്തി​ക്ക​രി, ടെഡി ചേ​ന്നം​ങ്ക​ര, ബൈ​ജു താ​യ​ങ്ക​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.