ജോ​ബ് ഫെ​സ്റ്റ്; 169 പേ​രെ തെര​ഞ്ഞെ​ടു​ത്തു
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ, മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ്മൂ​ർ കോ​ള​ജ് എ​ന്നി​വ​യുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബി​ഷ​പ്പ്മൂ​ർ കോ​ളജി​ൽ ജോ​ബ് ഫെ​സ്റ്റ് ന​ട​ത്തി. ആ​ർ. ​രാ​ജേ​ഷ് എംഎൽഎ ഉ​ദ്ഘാ​ട​നം ചെയ്തു. വാ​ർ​ഡ് മെ​ംബർ സി​ന്ധു​ ബി​നു അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​ർ, ബി​ഷ​പ്പ്മൂ​ർ കോള​ജ് പ്രി​ൻ​സി​പ്പൽ ഡോ.​ ജേ​ക്ക​ബ് ചാ​ണ്ടി, മാ​വേ​ലി​ക്ക​ര എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സർ സ​ന്തോ​ഷ്കു​മാ​ർ എ​സ്, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ വി.ജി. ഓ​ഫീ​സ​ർ സോ​ബി​ സു​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ്യ​ത്യ​സ്തസ​മ​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജോ​ബ് ഫെ​സ്റ്റി​ൽ 15ഓ​ളം ക​ന്പ​നി​ക​ളും, 500 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥിക​ളും പ​ങ്കെ​ടു​ത്തു. ഇ​തി​ൽ 169 പേ​രെ സെ​ല​ക്ട് ചെ​യ്യു​ക​യും 223 പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.