പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: പു​തു​താ​യി തെര​ഞ്ഞെ​ടു​ത്ത ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ക്ലാ​സി​ൽ രാവിലെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാരും ഉ​ച്ച​കഴിഞ്ഞ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.​ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ​ദ്ധ​തി​വി​ഹി​ത​മാ​യി കേ​ന്ദ്ര​ത്തി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന തു​ക​ക​ൾ, സ​ർ​ക്കാ​രി​ന്‍റെ സു​ലേ​ഖ, പ്ലാ​ൻ​സ്പേ​സ് മു​ത​ലാ​യ സോ​ഫ്റ്റ്‌വെയ​റു​ക​ളെ​ക്കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​ർ ക്ലാസ് നയിച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ ര​തി കെ.എ​സ്, പിഡിപിഐ പ്ര​ദീ​പ്, പ്ലാ​നി​ംഗ് ആ​ർഒ ​സു​നി​ൽ സേ​വ്യ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.