സീ​ഫു​ഡ് റസ്റ്ററ​ന്‍റ് യൂ​ണി​റ്റ്; പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി
Saturday, January 16, 2021 10:57 PM IST
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ൽ സൊ​സൈ​റ്റി ഫോ​ർ അ​സി​സ്റ്റ​ൻ​സ് ടു ​ഫി​ഷ​ർ വി​മെ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​രം​ഭി​ക്കു​ന്ന സീ​ഫു​ഡ് റസ്റ്ററ​ന്‍റ് ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചു സീ​ഫു​ഡ് റസ്റ്ററ​ന്‍റ് യൂ​ണി​റ്റി​ലെ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കുവേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ ക​ർ​മസ​ദ​നം ഹാ​ളി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന അ​ച്ചീ​വ്മെ​ന്‍റ് മോ​ട്ടി​വേ​ഷ​ൻ പ​രി​ശീ​ലി​ന പ​രി​പാ​ടി​ക്ക് കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള സ്മാ​ർ​ട്ട് ട്രെ​യി​നി​ംഗ് ടീം ​നേ​തൃ​ത്വം ന​ൽ​കു​ന്നു. ഒ​ന്പ​ത് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലാ​യി 46 സീ​ഫു​ഡ് റസ്റ്ററ​ന്‍റ് യൂ​ണി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. പ​ദ്ധ​തി തു​ക​യു​ടെ 75 ശ​ത​മാ​നം (അ​ഞ്ചുല​ക്ഷം)​ഗ്രാ​ന്‍റാ​യി ല​ഭി​ച്ചി​ട്ടാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.