അ​ർ​ത്തു​ങ്ക​ൽ പള്ളി തി​രു​നാ​ൾ: ന​ട​തു​റ​ക്ക​ൽ ഭ​ക്തി​സാ​ന്ദ്ര​ം
Monday, January 18, 2021 10:47 PM IST
ചേ​ർ​ത്ത​ല: ച​രി​ത്ര പ്ര​സി​ദ്ധ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ചു​ള്ള അ​ദ്ഭുത തി​രു​സ്വ​രൂ​പ ന​ട​തു​റ​ക്ക​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളോ​ടെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യും ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​തു​റ​പ്പു ച​ട​ങ്ങ് ന​ട​ത്തി. പ​ള്ളി​യു​ടെ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ അ​ദ്ഭുത തി​രു​സ്വ​രൂ​പം തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പു​റ​ത്തെ​ടു​ക്കു​ക.
27ന് ​എ​ട്ടാ​മി​ടം തി​രു​നാ​ൾ വ​രെ പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തോ​ടു ചേ​ർ​ന്നു തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. നാ​ളെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി 8.30വ​രെ ദി​വ്യ​ബ​ലി ന​ട​ക്കും. രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സീ​റോ മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ർ ജോ​ഷ്വാ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന പൊ​ന്ത​ിഫി​ക്ക​ൽ ദി​വ്യ​ബ​ല​യി​ൽ ആ​ല​പ്പു​ഴ രൂ​പ​താ മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
21നു ​ധ​ന്യ മ​ദ​ർ ഫെ​ർ​ണാ​ണ്ട റി​വ അ​നു​സ്മ​ര​ണ​ദി​ന​മാ​യും 22നു ​ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ്സ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ​യും ദൈ​വ​ദാ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ പ്ര​സ​ന്‍റേഷ​ന​ച്ച​ന്‍റെയും അ​നു​സ്മ​ര​ണ​ ദി​ന​മാ​യും ആ​ച​രി​ക്കും. എ​ട്ടാ​മി​ട​മാ​യ 27ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.
വെ​ർ​ച്വ​ൽ ക്യൂ​വ​ഴി മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും കു​ർ​ബാ​ന​യി​ൽ പ്ര​വേ​ശ​നം. https://vq.arthunkal basilica. com/home/.
തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 27 വ​രെ അ​ർ​ത്തു​ങ്ക​ൽ, മാ​രാ​രി​ക്കു​ളം, അ​ന്ധ​കാ​ര​ന​ഴി എ​ന്നീ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ രാ​ത്രി 10ന് ​പ​ള്ളി അ​ട​യ്ക്കും.
19ന് ​മാ​ത്രം രാ​ത്രി 12നാ​കും അ​ട​യ്ക്കു​ക. പെ​രു​ന്നാ​ളിനോട​നു​ബ​ന്ധി​ച്ച് താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലു​ള്ള ക​ച്ച​വ​ട​വും വ​ഴി​യോ​ര ക​ച്ച​വ​ട​വും പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ൽ പ​റ​ഞ്ഞു.