വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 18 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു
Monday, January 18, 2021 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ പ​രാ​തി പ​രി​ഹാ​ര അ​ലാ​ല​ത്തി​ൽ 75 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ 18 പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക​യും എ​ട്ടു​ പ​രാ​തി​ക​ൾ പോ​ലീ​സി​നു കൈ​മാ​റു​ക​യും മൂ​ന്നു പ​രാ​തി​ക​ൾ കൗ​ണ്‍​സലിം​ഗി​നു വി​ടു​ക​യും ചെ​യ്തു. ബാ​ക്കി​യു​ള്ള പ​രാ​തി​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ക്കും. സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അം​ഗ​മാ​യ എം.​എ​സ്. താ​ര, ഷാ​ഹി​ദ ക​മാ​ൽ, ക​മ്മീ​ഷ​ൻ സി.​ഐ. സു​രേ​ഷ് കു​മാ​ർ, പാ​ന​ൽ അ​ഡ്വ​ക്കേ​റ്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

മാ​വേ​ലി​ക്ക​ര:​ പ്രാ​യി​ക്ക​ര ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന്‍റെ തി​ട​പ്പ​ള്ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഓ​ട്ടു​രു​ളി​ക​ളും ഗ​ണ​പ​തി കോ​വി​ലിനു മു​ന്നി​ൽ വ​ച്ചി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. നാ​ല​ന്പ​ല​ത്തി​ന്‍റെ മ​തി​ൽ ചാ​ടി​യാ​ണു മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. മോ​ഷ്ടാ​വ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന സി​മ​ന്‍റ് പു​ര​ണ്ട ക​ന്പി​പ്പാ​ര മ​തി​ൽ​ക്കെ​ട്ടി​നു പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മേ​ൽ​ശാ​ന്തി എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്.