എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന്്
Monday, January 18, 2021 10:47 PM IST
എ​ട​ത്വ: എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ അ​റ​വു മാ​ലി​ന്യം വ്യാ​പ​ക​മാ​യി ത​ള്ളു​ന്ന​ത് പ​തി​വാ​യെ​ന്ന് പ​രാ​തി. കോ​ഴി​ വേസ്റ്റും അ​റ​വു​മാ​ലിന്യവും ചാ​ക്കി​ൽ കെ​ട്ടി​യാ​ണ് പൊ​തു​വ​ഴി​യി​ൽ ഇ​ടു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് ന​ട​പ്പാ​ത​ക​ളി​ൽ മാ​ലി​ന്യ​ച്ചാ​ക്ക് വി​ത​റു​ന്ന​തും. പാ​ല​ങ്ങ​ളി​ൽ നി​ന്നു ന​ദി​യി​ലേ​ക്ക് ത​ള്ളു​ന്ന​തും വ്യാ​പ​ക​മാ​ണ്. ന​ദി​ക​ളി​ൽ പു​ല​ർ​ച്ചെ ചാ​ക്കു​കെ​ട്ടു​ക​ൾ നി​ര​ന്നൊ​ഴു​കാ​റു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി വേ​ണം സ​ഞ്ച​രി​ക്കാ​ൻ.
ക​ഴി​ഞ്ഞ ദി​വ​സം പ​ച്ച, പ​റ​ത്ത​റ, കേ​ള​മം​ഗ​ലം, ത​ക​ഴി പാ​ല​ങ്ങ​ളി​ൽ ചാ​ക്കു​കെ​ട്ടു​ക​ൾ നി​ര​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ചാ​ക്കു​കെ​ട്ടി​ൽ ക​യ​റു​ന്ന​തോ​ടെ വേ​സ്റ്റു​ക​ൾ പാ​ല​ത്തി​ൽ നി​ര​ക്കു​ം. നാ​യ്ക്ക​ൾ ക​ടി​ച്ചു​വ​ലി​ച്ച് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ കൊ​ണ്ടി​ടു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​നു സ​മീ​പ​ത്തെ പു​റം​പോ​ക്ക് കു​ഴി​ക​ൾ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളു​ടെ സ​ങ്കേ​ത​മാ​യി മാ​റി. സം​സ്ഥാ​ന​പാ​ത​യു​ടെ സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ​ക്കു​പോ​ലും വീ​ടി​നു​ള്ളി​ൽ ക​ഴി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.
ആ​രോ​ഗ്യ​വ​കു​പ്പോ, പോ​ലീ​സോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് രാ​ത്രി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടാ​മെ​ന്നി​രി​ക്കേ അ​ധി​കൃ​ത​ർ മൗ​ന​ത്തി​ലാ​ണ്. റോ​ഡ​രി​കി​ൽ അ​റ​വ് മാ​ലി​ന്യ​വും ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ത്തി​ന്‍റെ ആ​വ​ശ്യം.