അ​ർ​ത്തു​ങ്ക​ൽ മ​ക​രം പെ​രു​ന്നാ​ൾ ഇ​ന്ന്
Tuesday, January 19, 2021 10:43 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ (മ​ക​രം പെ​രു​ന്നാ​ൾ) ഇ​ന്നു ന​ട​ക്കും. ഇ​ന്നു​രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി. രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സീ​റോ മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ർ ജോ​ഷ്വാ ഇ​ഗ്നാ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന പൊ​ന്ത​ിഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജയിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​മി​ല്ല.
തി​രു​നാ​ൾ സ​മാ​പ​നം വ​രെ ദി​വ​സ​വും രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ പ​ള്ളി​യു​ടെ പ്ര​ധാ​ന ന​ട​യി​ൽ തി​രു​സ്വ​രൂ​പ ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കും. 21നു ​ധ​ന്യ മ​ദ​ർ ഫെ​ർ​ണ്ടാ​ണ്ട റി​വ അ​നു​സ്മ​ര​ണ​ദി​ന​മാ​യും 22നു ​ദൈ​വ​ദാ​സ​ൻ മോ​ണ്‍. റൈ​നോ​ൾ​ഡ്സ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ യും ദൈ​വ​ദാ​സ​ൻ സെ​ബാ​സ്റ്റ്യ​ൻ പ്ര​സ​ന്‍റേഷ​ന​ച്ച​ന്‍റെ​യും അ​നു​സ്മ​ര​ണ​ദി​ന​മാ​യും ആ​ച​രി​ക്കും. 27ന് ​രാ​ത്രി എ​ട്ടി​നാ​ണ് തി​രു​നാ​ൾ സ​മാ​പ​ന കൃ​ത​ജ്ഞ​താബ​ലി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മാ​ത്രം വെ​ർ​ച്വ​ൽ ക്യൂ ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ദി​വ്യ​ബ​ലി​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും അ​ന്പ് എ​ഴു​ന്ന​ള​ളി​പ്പ് നേ​ർ​ച്ച ന​ട​ത്താ​നെ​ത്തു​ന്ന​വ​ർ​ക്കും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് വെ​വ്വേറെ വ​ഴി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 10 വ​യ​സി​ൽ താ​ഴെ​യും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നമില്ല. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്കു ശേ​ഷ​മാ​ണ് അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ടു​ന്ന​ത്. പ​ള്ളി​ക്ക​ക​ത്തും പ​രി​സ​ര​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​സ്ക് ധ​രി​ക്ക​ലും നി​ർ​ബ​ന്ധ​മാ​ണ്.