ബൈ​പാ​സ് ഉ​ദ്ഘാ​ട​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന്് യുഡി​എഫ് ജി​ല്ലാക്ക​മ്മി​റ്റി
Wednesday, January 20, 2021 11:00 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി-​സി​പി​എം പ​ഴി​ചാ​ര​ൽ അ​വ​സാ​നി​പ്പി​ച്ച് ഉ​ദ്ഘാ​ട​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി ബൈ​പാ​സ് ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് യുഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ട് ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ യുഡി​എ​ഫ് നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും ക​മ്മി​റ്റി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. അ​ന്പ​തു​ശ​ത​മാ​നം പ്ര​വൃത്തി​ക​ളും ഉ​മ്മ​ൻ​ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ല​പ്പു​ഴ​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. എ​ങ്കി​ലും അ​തെ​ല്ലാം ത​മ​സ്ക​രി​ച്ചു കൊ​ണ്ട് ബൈ​പാ​സി​ന്‍റെ പി​തൃ​ത്വം പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് കാ​പ​ട്യ​വും അ​പ​ല​പാ​നീ​യ​വു​മാ​ണെ​ന്ന് യുഡി​എ​ഫ് യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു.
23ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ധ​ർ​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി 15, 16 തീ​യ​തി​ക​ളി​ൽ സം​ശു​ദ്ധം സ​ദ്ഭ​ര​ണം എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ വ​ര​വേ​ല്പ് ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, യുഡി​ഫ് ക​ണ്‍​വീ​ന​ർ ബി. ​രാ​ജ​ശേ​ഖ​ര​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ, കേ​ര​ള​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, തോ​മ​സുകു​ട്ടി മാ​ത്യു, ബാ​ബു വ​ലി​യ​വീ​ട​ൻ, എ.​എ. ഷു​ക്കൂ​ർ, ഡി. ​സു​ഗ​ത​ൻ, കെ.​കെ. ഷാ​ജു, ക​ള​ത്തി​ൽ വി​ജ​യ​ൻ, ജോ​ർ​ജ് ജോ​സ​ഫ്, എ​സ്.​എ​സ്. ജോ​ളി, ബ​ഷീ​ർ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.