വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്ക​ൽ, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി
Wednesday, January 20, 2021 11:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന സ്വീ​പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ന​ട​ന്ന വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ട്ട​ർപ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത ആ​റു​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ക​ള​ക്ട​ർ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. രേ​ഷ്മ ബി​ജു, ക്ലാ​ര​മ്മ ജോ​ർ​ജ്, ഷി​നി​മോ​ൾ, ല​യ സെ​ബാ​സ്റ്റ്യ​ൻ, സെ​റി​ൻ ബാ​ബു, നെ​ൽ​സി ജോ​ണ്‍​സ​ണ്‍ എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്തു സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. 134 വി​ദ്യാ​ർ​ഥി​നി​ക​ൾ പു​തു​താ​യി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം ത​ന്നെ ഇ​വ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടിക്ര​മ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു ന​ൽ​കി. വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​റി​യു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ മ​റ്റു​ള്ള​വ​രി​ലേ​ക്കുകൂ​ടി പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന​താ​ണ് സ്വീ​പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​പ്ര​ദീ​പ് കു​മാ​ർ, കോ​ള​ജ് മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ത്ത ല​ത ഡി​ക്കോ​ണ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.