സ​ലി​ന നാ​ട്ടി​ലെ താ​രമായി
Thursday, January 21, 2021 10:43 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ഡ​വ​ൻ​പാ​റ, തി​ട്ട​മേ​ൽ കോ​താ​ലു​ഴ​ത്തി​ൽ വീ​ട്ടി​ൽ സ​ലി​ന​ ബി​നു ഇ​പ്പോ​ൾ നാ​ട്ടി​ലെ അ​ഭി​മാ​ന താ​ര​മാ​ണ്. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ സ​ലി​ന​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ട​ത​ട​വി​ല്ലാ​തെ റിം​ഗ്ടോ​ണ്‍കൊ​ണ്ട് മു​ഖ​രി​ത​മാ​യി​രു​ന്നു. നേ​രി​ട്ടു വി​ളി​ക്കു​ന്ന​വ​രെ കു​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ​യും പ്ര​വാ​ഹ​മാ​യി​രു​ന്നു. വ​ഴി​യി​ൽ ക​ള​ഞ്ഞുകി​ട്ടി​യ അ​ര​ല​ക്ഷം രൂ​പ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തി കൈ​മാ​റി​യ​തോ​ടെ​യാ​ണ് സ​ലി​ന എ​ന്ന കു​ടും​ബ​നാ​ഥ നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കോ​ട​തി റോ​ഡി​ലെ വാ​ച്ചു​ക​ട​യാ​യ ക​ല്ലൂ​ത്ര ടൈം​സി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​വ​ർ.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ന്നോ​ടെ ബാ​ങ്കി​ൽ പോ​യി തി​രി​കെ ക​ട​യി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് കോ​ട​തി റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ൽ 500 രൂ​പ​യു​ടെ ഒ​രുകെ​ട്ട് ശ്ര​ദ്ധ​യി​ൽപ്പെ​ടു​ന്ന​ത്. പു​തി​യ ക​റ​ൻ​സി​യു​ടെ കെ​ട്ട് പൊ​തി​യാ​തെ ര​ണ്ട​റ്റ​വും റ​ബ​ർ ബാ​ന്‍റി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​മ​ക​ളാ​രെ​ങ്കി​ലും തി​ര​ഞ്ഞുവ​ന്നേ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​റെ സ​മ​യം കാ​ത്തുനി​ന്നെ​ങ്കി​ലും കാ​ണാ​ത്ത​തി​നെത്തുട​ർ​ന്ന് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യെ വി​വ​രം ധ​രി​പ്പി​ച്ച് പ​ണം ചെ​ങ്ങ​ന്നൂ​ർ പോ​ലീസി​നു കൈ​മാ​റി. പോലീസ് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് നോ​ട്ടു​കെ​ട്ട് അ​ന്പ​തി​നാ​യി​രം രു​പ​യു​ടേ​താ​ണെ​ന്ന് അ​റി​ഞ്ഞ​ത്.
യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വി​വ​രം പ​ങ്കു​വ​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​കൃ​തി സൗ​ഹൃ​ദ സം​ഘ​ട​ന​യാ​യ മ​ണ്ണി​ര​യു​ടെ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റും മാ​ർ​ക്ക​റ്റ് റോ​ഡി​നു സ​മീ​പ​ത്തെ ജി.​കെ. സ്റ്റോ​ഴ്സ് ഉ​ട​മ​യു​മാ​യ ര​ഞ്ജുകൃ​ഷ്ണ​ന്‍റെ കൈ​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു പ​ണം എ​ന്നു പോ​ലീസ് സ്ഥി​രീ​ക​രി​ച്ചു. ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ കൊ​ണ്ടു​പോ​യ മൂ​ന്നു ല​ക്ഷം രു​പ​യു​ടെ കെ​ട്ടി​ൽനി​ന്നാ​ണ് അ​ര ല​ക്ഷം വ​ഴി​യി​ൽ പോ​യ​ത്. പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ തി​രു​കി​യി​രു​ന്ന പ​ണം വ​ഴി​യി​ൽ ഷൂ​വി​ന്‍റെ അ​ഴി​ഞ്ഞ ലെ​യ്സ് കെ​ട്ടാ​ൻ കു​നി​യു​ന്പോ​ൾ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ലെ​ത്തി കാ​ഷ്യ​ർ പ​ണം എ​ണ്ണി നോ​ക്കി​യ​പ്പോ​ഴാണ് അ​ര​ല​ക്ഷം കു​റ​വു​ണ്ടെ​ന്ന​റി​യു​ന്ന​ത്. ഇ​ത​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പോ​ലീ​സി​ന്‍റെ കൈ​വ​ശം പ​ണ​മെ​ത്തി​യ​ത് അ​റി​യു​ന്ന​ത്. യ​ഥാ​ർ​ഥ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ തു​ക ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​യോ​ടെ ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു, എ​സ്ഐ എ​സ്.​വി. ബി​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ലി​ന കൈ​മാ​റു​ക​യാ​യി​രു​ന്നു. ബി​നു വി​ജ​യ​നാ​ണ് സ​ലി​ന​യു​ടെ ഭ​ർ​ത്താ​വ്. മ​ക​ൻ: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​കൃ​ഷ്ണ​ൻ.