എ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ര​ണ്ടു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, January 23, 2021 10:40 PM IST
കാ​യം​കു​ളം: മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ പ​റ​ഞ്ഞു. വ​ള​രെ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് 2019- 2020ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത്. കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 39(26 ല​ക്ഷം), അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 21(22.73 ല​ക്ഷം), കാ​യം​കു​ളം ന​ഗ​ര​സ​ഭ അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 83 (25.75 ല​ക്ഷം), പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 108ന് (23.50 ​ല​ക്ഷം), അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 128ന് (23.73 ​ല​ക്ഷം), ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 101ന് (24.75 ​ല​ക്ഷം), ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ന​ന്പ​ർ മൂ​ന്നി​ന് (27ല​ക്ഷം), അ​ങ്ക​ണ​വാ​ടി ന​ന്പ​ർ 154ന് (27 ​ല​ക്ഷം) രൂ​പ എ​ന്നി​ങ്ങ​നെ വീ​ത​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. എ​ത്ര​യും വേ​ഗം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.