സം​സ്ഥാ​ന ടി​ടി: സോ​ഹ​വും ഭാ​വ​ന​യും ജേ​താ​ക്ക​ൾ
Saturday, January 23, 2021 10:43 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കേ​ര​ള സ്റ്റേ​റ്റ് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്സ് മെ​ൻ​സ് സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ആ​ല​പ്പു​ഴ​യു​ടെ സോ​ഹം ഭ​ട്ടാ​ചാ​ര്യ ആ​ല​പ്പു​ഴ​യു​ടെ ത​ന്നെ ഉ​ദി​ത് ഭ​ട്ടാ​ചാര്യയെ പ​രാ​ജ​യ​പ്പെ​ടു​ത്തി. (11-3, 11-8, 11-6, 8-11, 11-7). വി​മ​ൻ​സ് സിം​ഗി​ൾ​സ് ഫൈ​ന​ൽ​സി​ൽ എ​റ​ണാ​കു​ള​ത്തെ ഭാ​വ​ന മേ​നോ​ൻ എ​റ​ണാ​കു​ള​ത്തെ ത​ന്നെ അ​നാ​മി​ക ജോ​ണ്‍​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. (11-6, 11-6, 7-11, 7-11, 11-9, 5-11, 11-7).

ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​ക്കാ​ദ​മി അ​രീ​ന​യി​ൽ വൈ​എം​സി​എ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ. ​ബ​ഞ്ച​മി​ൻ കോ​ശി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​രു​ഷ വി​ജ​യി​ക്ക് ഉ​ഷ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രോ​ഫി​യും വ​നി​താ വി​ജ​യി​ക്ക് ടി.​സി ഫ്യൂ​വ​ൽ​സ് ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നി​ച്ച​ത്. യൂ​ത്ത് ഗേ​ൾ​സ്, ബോ​യ്സ് വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ഇന്നു രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.