കാ​വാ​ലം പാ​ലം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്ക​ണമെന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Saturday, January 23, 2021 10:45 PM IST
കാ​വാ​ലം: തട്ടാശേരി-കാ​വാ​ലം പാ​ലം നി​ർ​മാ​ണ​ത്തി​നു പ്രാ​ഥ​മി​ക വി​ജ്ഞാപ​നം ഇ​റ​ക്കി സ​ർ​വേ ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​ട്ടും ഇ​നി​യും ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കാ​ത്ത​ത് പ്ര​ധി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. 2016 ഫെ​ബ്രു​വ​രി​യി​ൽ കാ​വാ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ത​ട്ടാ​ശേരി ജം​ഗ്ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌ട്രീയ, സാ​മൂ​ഹി​ക, സ​മു​ദാ​യരം​ഗത്തെ ​പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ കാ​വാ​ലം പാ​ലം ആ​ദ്യ​മാ​യി സർക്കാരിന്‍റെ പ​രി​ഗ​ണ​ന​യി​ൽ കൊ​ണ്ടുവ​രു​ന്ന​ത്തി​നു സാ​ധി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും പൂ​ർ​ണമാ​യും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​വാ​ലം സെ​ന്‍റ് തെ​രേസാ​സ് ഇ​ട​വ​ക​ വാ​ർ​ഷി​ക​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​കാ​രി ഫാ​. സി​റി​ൾ ചേ​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.എ. ജോ​ബ് വി​രു​ത്തി​കരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ലി​പ്പ് ആ​ന്‍റ​ണി കൊ​ച്ചു​പ​റ​ന്പി​ൽ, ഷേ​ർ​ളിക്കു​ട്ടി ആ​ന്‍റ​ണി പ​തിനഞ്ചിൽ, മോ​ളി ജോ​സ​ഫ് പു​ര​യ്ക്ക​ൽ, ലി​ജ ജോസുകു​ട്ടി വി​രു​ത്തി​ക​രി, മോ​ളി തോ​മ​സ് ചെ​ന്പി​ലാ​യി​ൽ പേ​രൂ​ർ, മി​നി സ​ക്ക​റി​യ ചി​റ​യി​ൽ, ജി​തി​ൻ ദേ​വ​സ്യ വാ​ണി​യ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.