നൂ​റ്റാ​ണ്ടി​ന്‍റെ പൈ​തൃ​കം പേറിയ വൈ​എം​സി​എ പു​നരു​ദ്ധ​രി​ക്കു​ന്നു
Sunday, January 24, 2021 10:28 PM IST
ആ​ല​പ്പു​ഴ: പ​ട്ട​ണ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന യു​വ​ജ​ന പ്ര​സ്ഥാ​ന​വും സാം​സ്കാരി​ക, കാ​യി​ക കേ​ന്ദ്ര​വു​മാ​യ വൈ​എം​സി​എ​യു​ടെ ര​ണ്ടാം നൂ​റ്റാ​ണ്ടി​ലേ​ക്കു ക​ട​ന്ന ആ​സ്ഥാ​ന​മ​ന്ദി​രം പൈ​തൃ​കം ന​ഷ്ട​പ്പെ​ടാ​തെ പുനരുദ്ധരിക്കു ന്നു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാണ് കെട്ടി ടം ന​വീ​ക​രി​ക്കാ​ൻ തു​ട​ക്ക​മി​ടു​ന്നത്. പു​ഞ്ചി​രി എം.​എം ചെ​റി​യാ​ൻ മെ​മ്മോ​റി​യ​ൽ ഓ​ഫീ​സ് കം ​ഗ​സ്റ്റ് റൂം​സ് കോം​പ്ല​ക്സ്, പി.​ഒ.​ ഫി​ലി​പ്പ് മെ​മ്മോ​റി​യ​ൽ ബാ​സ്കറ്റ്ബോ​ൾ കോം​പ്ല​ക്സ് തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ നി​ർ​മാ​ണപ​ദ്ധ​തി​ക​ൾ. നി​ല​വി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും പു​തി​യ നി​ർ​മിതി. ഇ​പ്പോ​ഴു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മ​വ​ത്കരി​ക്കു​ക​യാ​യി​രി​ക്കും ചെ​യ്യു​ക.

ഓ​ഫീ​സ് കോം​പ്ല​ക്സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ധു​നി​ക വ​ർ​ക്കിം​ഗ് ക്യൂ​ബി​ക്കി​ളു​ക​ൾ, ബോ​ർ​ഡ് റൂം, ​എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ് ഗ​സ്റ്റ് റൂ​മു​ക​ൾ, മി​ക​ച്ച ആ​ർ​ട്ട് ക​ഫേ, ആ​ധു​നി​ക അ​ടു​ക്ക​ള തു​ട​ങ്ങി​യ​വ ഏ​ർ​പ്പെ​ടു​ത്തും. നി​ല​വി​ലു​ള്ള ര​ണ്ടു ബാ​സ്ക്ക​റ്റ്ബോ​ൾ കോ​ർ​ട്ടു​ക​ളി​ൽ ഒ​ന്ന് ഫ്ള​ഡ്‌ലിറ്റ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റും. റ​ബ​റൈ​സ്ഡ് ടെ​റാ​ഫ്ളെ​ക്സ് ത​റ​യും സ്ഥി​രം ഗാ​ല​റി​യും നി​ർ​മിക്കും. വി​ശാ​ല​മാ​യ രീ​തി​യി​ൽ ടേ​ബി​ൾ ടെ​ന്നി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടേ​ബി​ൾ ടെ​ന്നി​സ് അ​രീ​ന​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി​ക്കൂ​ടി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം, ​പൈ​തൃ​ക തെ​രു​വി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജ് തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തും.

നാളെ രാ​വി​ലെ 9.30ന് ​പു​നരു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യാ​രം​ഭ പ്രാ​ർ​ഥ​നാ ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ കാ​ർ​മിക​നാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. രൂ​പ​രേ​ഖ​ക​ളു​ടെ അ​നാ​വ​ര​ണം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​ജേ​ക്ക​ബ് ഫി​ലി​പ്പോ​സ്, ഡോ.​പി.​ കു​ര്യ​പ്പ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.

പ​ട്ട​ണ​ത്തി​ലെ അ​നേ​കം മ​ഹ​ത്താ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് സേ​വ​ന സ്ഥാ​പ​ന​മാ​യ വൈ​എം​സി​എ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ വൈ​എം​സി​എ​യ്ക്ക് രൂ​പം കൊ​ടു​ത്ത​ത് 1904-ൽ ​ബ്രി​ട്ടീ​ഷ് കാ​ല​ത്താ​ണ്. ഇ​പ്പോ​ഴ​ത്തെ പ​ഴ​യ ബ്ലോ​ക്ക് ഒൗ​പ​ചാ​രി​ക​മാ​യി 1913 ഓ​ഗ​സ്റ്റ് 12-നു ​തു​റ​ന്ന​ത് അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് എ.​ടി.​ഫോ​ർ​ബ്സായിരുന്നു. 1956-ൽ ​ആ​രം​ഭി​ച്ച് ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്ന ഇ.​ ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ടേ​ബി​ൾ ടെ​ന്നി​സ് ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റാ​ണ്. 1992 മു​ത​ൽ അ​ഖി​ല കേ​ര​ള ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്ക​മി​ട്ടു. പി​ന്നീ​ട​ത് പി.​എ​സ്.​ വി​ശ്വ​പ്പ​ന്‍റെ സ്മ​ര​ണാ​ർ​ഥം തു​ട​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ർ​ത്തി​ച്ചു​വ​രു​ന്ന ബാ​സ്ക്ക​റ്റ് ബോ​ൾ, ടേ​ബി​ൾ ടെ​ന്നി​സ്, മ്യൂ​സി​ക്, ഡ്രോ​യിം​ഗ് ആ​ൻ​ഡ് പെ​യി​ന്‍റിം​ഗ്, ചെ​സ് അ​ക്കാ​ഡ​മി​ക​ളു​ടെ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​ങ്ങ​ൾ ഇ​തോ​ടൊ​പ്പം വ​ർ​ധി​പ്പി​ക്കും. ഹോ​സ്റ്റ​ലി​ലെ സൗ​ക​ര്യ​ങ്ങ​ൾ കൂ​ട്ടും. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ക​ലാ-കാ​യി​ക വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വേ​ന​ൽ​ണെന്നും പ്രസിഡന്‍റ് മൈക്കിൾ മത്തായി പറഞ്ഞു.