നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ളു​ന്നു, ത​ക​ഴി ലോ​ക്ക്ഡൗ​ണി​ലേ​ക്ക്
Monday, January 25, 2021 10:17 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ളു​ന്നു. ത​ക​ഴി പൂ​ർ​ണ​മാ​യും ലോ​ക്ക് ഡൗ​ണി​ലേ​ക്ക്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ത​ക​ഴി പ​ഞ്ചാ​യ​ത്താ​കെ ലോ​ക്ക് ഡൗ​ണാ​ക്കി മാ​റ്റാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്ത​ത്. ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 144 ആ​യി ഉ​യ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 55 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ത്ര​യും പെ​രു​കി​യ​തോ​ടെ 3,6,7,10,13 എ​ന്നീ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യും മാ​റ്റി. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​വു​ക​യാ​ണ്.
ക​ഴി​ഞ്ഞ മാ​സം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം എ​ട്ടു മാ​ത്ര​മാ​യി​രു​ന്നു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ക​ട​ക​ളെ​ല്ലാം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​വാ​ദം ന​ൽ​കി​യ​തും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​സ്ക് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​മി​ല്ല. തി​ങ്ക​ളാ​ഴ്ച ഒ​രു കോ​വി​ഡ് മ​ര​ണ​വും കൂ​ടി സം​ഭ​വി​ച്ച​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്താ​കെ ലോ​ക്ക് ഡൗ​ണാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.