നീ​ലം​പേ​രൂ​ർ-​പ​ള്ളി​ക്കൂ​ട്ടു​മ്മ റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യം
Wednesday, February 24, 2021 10:30 PM IST
മ​ങ്കൊ​ന്പ്: റോ​ഡി​ന്‍റെ ശോച്യാവ​സ്ഥ​യെത്തുട​ർ​ന്ന് ഒ​രു ഗ്രാ​മം മു​ഴു​വ​ൻ അ​ടു​ത്ത പ്ര​ള​യ​കാ​ല​ത്തും ഒ​റ്റ​പ്പെ​ടും.

നീ​ലം​പേ​രൂ​ർ-​പ​ള്ളി​ക്കൂ​ട്ടു​മ്മ റോ​ഡി​ന്‍റെ ചെ​റി​യൊ​രു പ്ര​ദേ​ശ​ത്തെ ഉ​യ​ര​ക്കു​റ​വാ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ ജം​ഗ്ഷ​നും കാ​വും​പ​ടി ജം​ഗ്്ഷ​നു​മി​ട​യി​ലു​ള്ള ഇ​രു​നൂ​റു മീ​റ്റ​റും കൈ​ന​ടി ജം​ഗ്​ഷ​നും ച​ക്ക​ച്ചം​പാ​ക്ക​യ്ക്കു​മി​ട​യി​ലു​ള്ള അ​ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വുമാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി താ​ഴ്ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ചെ​റി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ലും റോ​ഡി​ൽ വെ​ള്ളം​ക​യ​റു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യും.

കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ശ​രാ​ശ​രി അ​ര​മ​ണി​ക്കൂ​റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ ഇ​വി​ടേ​ക്ക് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​രു ഡി​പ്പോ​ക​ൾ​ക്കും ഏ​റ്റ​വു​മ​ധി​കം ക​ള​ക‌്ഷ​ൻ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തു​മാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ.

കാ​വാ​ലം, നീ​ലം​പേ​രൂ​ർ, പു​ളി​ങ്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്. കെഎ​സ്ആ​ർ​ടി​സി​ക്കു പു​റ​മെ നൂ​റു​ക​ണ​ക്കി​നു സ്വ​കാ​ര്യവാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ഗ​താ​ഗ​തം ന​ട​ത്തു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ആ​വ​ശ്യ​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തുമൂ​ല​മാ​ണ് നേ​ര​ത്തെ​ത​ന്നെ കു​ട്ട​നാ​ട്ടു​കാ​ർ സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തും. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യാ​ൽ പോ​കാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ള​യ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ജ​ന​ങ്ങ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് പ​തി​വ്.

റോ​ഡു​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രോ​ജ​ക്ട് വ​കു​പ്പി​നു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രി​ൽനി​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ റോ​ഡി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ മാ​ത്രം നേ​രി​യ തോ​തി​ൽ ഉ​യ​ർ​ത്തു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​യാ​നാ​ണ് ഇ​വ​രി​ൽനി​ന്നു ല​ഭി​ച്ച മ​റു​പ​ടി. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്ലെ​ന്നു​മാ​ണ് ക​രാ​റു​കാ​ര​ന്‍റെ വാ​ദ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന അ​ഴി​മ​തി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം, കാ​വാ​ല​ത്തു നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള മു​ള​യ്ക്കാം​തു​രു​ത്തി​-വാ​ല​ടി റോ​ഡി​ലും ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ വെ​ള്ളം ക​യ​റു​ന്ന​തി​ന്‍റെ പേ​രി​ൽ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​റു​മു​ണ്ട്. ഈ ​പ്ര​ദേ​ശം ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.