മു​ഹ​മ്മ​യി​ൽ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്കു തു​ട​ക്കം
Wednesday, February 24, 2021 10:30 PM IST
മു​ഹ​മ്മ: ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് സ്വ​ദേ​ശി​യാ​യ ദ​യാ​ൽ​മ​ജി എ​ന്ന ക​ർ​ഷ​ക​നാ​ണ് 50 സെ​ന്‍റ് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തും കൃ​ഷിവ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ 37,000 രൂ​പ കൂ​ലിച്ചെ​ല​വ് സ​ബ്സി​ഡി​യാ​ണ് ക​ർ​ഷ​ക​ന് ന​ൽ​കു​ന്ന​ത്. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ബ്സി​ഡി തു​ക ക​ർ​ഷ​ക​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ൽ​കും. വെ​ണ്ട, മു​ള​ക്, വെ​ള്ള​രി, പ​യ​ർ തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ ജൈ​വ​ഗൃ​ഹം പ​ദ്ധ​തി പ്ര​കാ​രം നേ​ര​ത്തെ കൃ​ഷി ചെ​യ്തു മി​ക​ച്ച നേ​ട്ടം കൊ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ദ​യാ​ൽ​മ​ജി ആ​ദ്യ​മാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി ഓ​ഫീ​സ​ർ രാ​ഖി അ​ല​ക്സ്, ക​ർ​ഷ​ക സം​ഘം പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.