കോ​വി​ഡ് കാ​ല​ത്തും ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​ത്വപാ​ല​ന​ത്തി​ൽ മി​ക​വു​കാ​ട്ടി​യെ​ന്ന് മ​ന്ത്രി
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ശു​ചി​ത്വപാ​ല​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. 200 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ണ്ടാംഘ​ട്ട ശു​ചി​ത്വ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ൽ ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഹ​രി​പ്പാ​ട്, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​ക​ളും 20 പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പ​വും ശു​ചി​ത്വ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ത്താ​നാ​യ​ത് വ​ലി​യ കാ​ര്യ​മാ​ണ്. മാ​ലി​ന്യസം​സ്ക​ര​ണ രം​ഗ​ത്ത് കേ​ര​ളം വ​ലി​യ മാ​റ്റ​മാ​ണ് നേ​ടി​യ​ത്. ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്കു കൂ​ടു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ശു​ചി​ത്വ മി​ഷ​ൻ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണരം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ട ശു​ചി​ത്വ പ​ദ​വി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച 50 യാ​ത്രാ സൗ​ഹൃ​ദ ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്ര​ങ്ങ​ളും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്ണ്‍ ഡോ. ​ടി.​എ​ൻ. സീ​മ അ​ധ്യ​ക്ഷ​യാ​യി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ ശു​ചി​ത്വ പ​ദ​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​സൂ​ത്ര​ണ സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ന​ഗ​ര​കാ​ര്യ​ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ശു​ചി​ത്വമി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​രേ​ണു രാ​ജ്, ഗ്രാ​മ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ വി.​ആ​ർ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ദ്യ ഘ​ട്ട​ത്തി​ലെ 589 സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം 200 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തോടെ സം​സ്ഥാ​ന​ത്താ​കെ 789 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്കെ​ത്തി​യ​ത്.