പ്ര​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ നീ​തി പാ​ലി​ക്ക​ണമെന്ന്
Thursday, February 25, 2021 10:37 PM IST
കാ​യം​കു​ളം: വി​ദേ​ശ​ത്തുനി​ന്നും വ​രു​ന്ന​വ​ർ​ക്ക് പ്രാ​യ​ഭേ​ദ​മെ​ന്യേ 72 മ​ണി​ക്കൂ​റി​ന​ക​മു​ള്ള നെ​ഗ​റ്റീ​വ് പിസിആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ട്ടി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ വ​രു​ന്ന​യാ​ൾ സ്വ​ന്തം ചെല​വി​ൽ വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്ത​ണമെ​ന്ന നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ നീ​തി പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫ​യ​ർ കോ​ണ്‍​ഗ്ര​സ് ഐഎ​ൻടി​യുസി ​ആ​വ​ശ്യ​പ്പെ​ട്ടു.

കാ​യം​കു​ളം കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ കൂ​ടി​യ നി​യോ​ജ​കമ​ണ്ഡ​ലം യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ത​യ്യി​ൽ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വൈ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ല​ജ​ൻ അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.