ദ​ർ​ശ​ൻ -നോ​ന്പു​കാ​ല ച​ർ​ച്ചാവേ​ദി
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: സി​വ്യൂ വാ​ർ​ഡി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ സ​വി​ശേ​ഷ​ത​യാ​ർ​ന്ന ഒ​രു നോന്പു​കാ​ല ച​ർ​ച്ചാ​വേ​ദി ഒ​രു​ങ്ങു​ന്നു. ദ​ർ​ശ​ൻ എ​ന്ന പേ​രി​ൽ നോ​ന്പു​കാ​ല​ത്തി​ലെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞു 4 മു​ത​ൽ 5.30 വ​രെ​യാ​യി​രി​ക്കും ച​ർ​ച്ചാ​വേ​ദി പ്ര​വ​ർ​ത്തി​ക്കു​ക. സാ​ഹി​ത്യ​വെ​ളി​പാ​ടു​ക​ളി​ലെ യേ​ശു​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ഒ​രു ശ്ര​മ​മാ​ണി​ത്. 28ന് 4ന് കെ.​സി. സേ​വ്യ​ർ​കു​ട്ടി ദ​ർ​ശ​ൻ-​ചർ​ച്ചാ​വേ​ദി ഉ​ദ്ഘാ​ട​നം ചെയ്യും. മോ​റി​സ് വെ​സ്റ്റി​ന്‍റെ ഡെ​വി​ൾ​സ് അ​ഡ്വ​ക്കേ​റ്റ് എ​ന്ന നോ​വ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണു ന​ട​ക്കു​ക. ചെ​റു​ക​ഥാ​കൃ​ത്തും സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ പി.​ജെ.​ജെ. ആ​ന്‍റ​ണി​ വി​ഷ​യാ​വ​ത​ര​ണം നടത്തും. ഫാ.​ സേ​വ്യ​ർ കു​ടി​യാം​ശേരി സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ ഫ്രാ​ൻ​സിസ് സേ​വ്യ​ർ നന്ദിയും പറയും.