നെ​ല്ലുസം​ഭ​ര​ണ​ം; ക​ർ​ഷ​ക​വി​രു​ദ്ധ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത വെ​യി​ലി​ന്‍റെ മ​ധ്യത്തി​ൽ സം​ഭ​രി​ക്ക​പ്പെ​ടു​ന്ന നെ​ല്ലി​നു പോ​ലും ഈ​ർ​പ്പ​ത്തി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞ് കി​ഴി​വു ചോ​ദി​ക്കു​ന്ന മി​ല്ലു​ട​മ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​പ്ര​ദീ​പ് കൂ​ട്ടാ​ല ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലുസം​ഭ​രി​ച്ചുവയ്ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ നി​സ​ഹാ​യ​വ​സ്ഥ മു​ത​ലെ​ടു​ക്കു​ന്ന മി​ല്ലു​ട​മ​ക​ൾ ക​ടു​ത്ത ക​ർ​ഷ​ക​വി​രു​ദ്ധ സ​മീ​പ​ന​മാ​ണു സ്വീ​ക​രി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.