ജി​ല്ല​യി​ൽ 272 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, February 26, 2021 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 272 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 264 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 263 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 73825 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 3821 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 1449 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​നും ന​ല്കി. ആ​റു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 334 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 44 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1515 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ക്സി​ൻ ന​ല്കി.
144 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 601 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2290 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 110 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ഞ്ചു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 56 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 73 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2093 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.