കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Friday, February 26, 2021 10:33 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വയോധികന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്കാ​രം ന​ട​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കൃ​ഷ്ണ​ൻകു​ട്ടി(65)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്തു സം​സ്ക​രി​ച്ച​ത്. കൂ​ട്ടി​രി​പ്പു കാ​രി​ല്ലാ​തി​രു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി മ​രി​ച്ച വി​വ​രം പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. പ​തി​ന​ഞ്ചുവ​ർ​ഷം മു​ന്പു വീ​ടുവി​ട്ടി​റ​ങ്ങി​യ കൃ​ഷ്ണ​ൻ​കു​ട്ടി ക​ട​ത്തി​ണ്ണ​യി​ലാ​യി​രു​ന്നു താ​മ​സം.
മ​ര​ണവി​വ​ര​മ​റി​ഞ്ഞ് മൂത്ത​മ​ക​ൻ പ്ര​ഭാ​ഷാ​ണ് മൃ​ത​ദേ​ഹം എ​റ്റെ​ടു​ക്കു​വാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് ഫ​ലം വ​ന്ന​പ്പോ​ൾ പോ​സി​റ്റീ​വാ​യി​രു​ന്നു. സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ കു​ടും​ബ​ത്തി​ന് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​ാ ചെ​യ​ർ​പേഴ്സൺ സൗ​മ്യ​രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചു​ടു​കാ​ട്ടി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് സം​സ്ക​രി​ച്ചു. യു​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ കോ​യ, നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.