കു​ട്ട​ന്പേ​രൂ​ർ സു​ഭാ​ഷ് വ​ധ​ക്കേ​സ്: ആ​റു​ പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം
Saturday, February 27, 2021 10:30 PM IST
മാ​വേ​ലി​ക്ക​ര: മാ​ന്നാ​റി​ൽ ഗു​ണ്ടാ​ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ട​ന്പേ​രൂ​ർ ക​രി​യി​ൽ കി​ഴ​ക്ക​തി​ൽ സു​ഭാ​ഷി(35)നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും സ​ഹോ​ദ​ര​ൻ സു​രേ​ഷി(42)​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ ആ​റു​പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും വി​ധി​ച്ചു മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വാ​യി. മാ​ന്നാ​ർ കു​ട്ട​ന്പേ​രൂ​ർ ചൂ​ര​യ്ക്കാ​ട്ടി​ൽ ബോ​ബ​സ്(39), സ​ഹോ​ദ​ര​ൻ ബോ​ബി എ​ന്നു​വി​ളി​ക്കു​ന്ന ശ്യാം ​കു​മാ​ർ(36), കു​ട്ട​ന്പേ​രൂ​ർ ചൂ​ര​ക്കാ​ട്ട് ജോ​യി(68), പ​ള്ളി​യ​ന്പി​ൽ ജ​യ​കൃ​ഷ്ണ​ൻ(38), ചൂ​ര​ക്കാ​ട്ടി​ൽ ആ​ഷി​ക് (34), വെ​ട്ടി​യാ​ർ മ​ലാ​ന്ത​റ​യി​ൽ ഗി​രീ​ഷ്(40) എ​ന്നി​വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 106500 രൂ​പ വീ​തം പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ഉ​ത്ത​ര​വാ​കു​ക​യാ​യി​രു​ന്നു.

ഏ​ഴു പ്ര​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന കേ​സി​ൽ കു​ട്ട​ന്പേ​രൂ​ർ മൂ​ന്നു​പു​ര​യ്ക്ക​ൽ താ​ഴ്ച​യി​ൽ മു​കേ​ഷ്(34) വി​ചാ​ര​ണ​യ്ക്കി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ആ​റു പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു കൂ​ടാ​തെ വ​ധ​ശ്ര​മം ഉ​ൾ​പ്പെടെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 23 വ​ർ​ഷ​വും ഏ​ഴു​മാ​സ​വും ത​ട​വു ശി​ക്ഷ​യും വി​ധി​ച്ചു. എ​ന്നാ​ൽ ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​ത്തു​ക പ്ര​തി​ക​ൾ ഒ​ടു​ക്കു​ന്ന പ​ക്ഷം പി​ഴ​ത്തു​ക​യി​ൽ നി​ന്ന് 40,000 രൂ​പ കേ​സി​ലെ ഏ​ഴാം സാ​ക്ഷി വൈ​ശാ​ഖി​ന്‍റെ ബൈ​ക്ക് തീവ​ച്ച് ന​ശി​പ്പി​ച്ച​തി​ൽ അ​യാ​ൾ​ക്ക് കൊ​ടു​ക്കാ​നും ബാ​ക്കി തു​ക​യു​ടെ 75 ശ​ത​മാ​നം സു​ഭാ​ഷി​ന്‍റെ ഭാ​ര്യ​യ്ക്കും 25 ശ​ത​മാ​നം സു​രേ​ഷി​നും ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. പ്ര​തി​ക​ൾ കേ​സി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ അ​നു​ഭ​വി​ച്ച ജ​യി​ൽ​ശി​ക്ഷ നി​ല​വി​ലെ ശി​ക്ഷ​യി​ൽനി​ന്ന് കു​റ​വ് ചെ​യ്തി​ട്ടു​ണ്ട്.

2011 ന​വം​ബ​ർ പ​ത്തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം സു​ഭാ​ഷി​നെ​യും സു​രേ​ഷി​നെ​യും വീ​ട്ടി​ലു​ള്ള​വ​രു​ടെ മു​ന്നി​ലി​ട്ടു വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ അ​മ്മ സ​ര​സ​മ്മ, സു​ഭാ​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു, മ​ക​ൾ അ​രു​ന്ധ​തി എ​ന്നി​വ​ർ​ക്കും വെ​ട്ടേ​റ്റു. മ​ക​ൻ ആ​ദി​ത്യ​ന്‍റെ കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സു​ഭാ​ഷ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ്രോ​സി​ക്യൂ​ഷ​ൻ കേ​സി​ൽ 19 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു 27 രേ​ഖ​ക​ളും ഏ​ഴ് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​നാ​സ​റു​ദ്ദീ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.