കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ന​ർ​നി​ർ​ണ​യി​ച്ച കൂ​ലി​വ്യ​വ​സ്ഥ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന്
Sunday, February 28, 2021 10:31 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കൂ​ലി വ്യ​വ​സ്ഥ​ക​ൾ പു​ന​ർ​നി​ർ​ണ​യി​ച്ചു​കൊ​ണ്ട് ഐ​ആ​ർ​സി ക​മ്മ​ിറ്റി കൈ​ക്കൊ​ണ്ട തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ നേ​തൃ​യോ​ഗം. നി​ല​വി​ലു​ള്ള കൂ​ലി​യെ​ക്കാ​ൾ കു​റ​വു​കൂ​ലി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത് കൃ​ഷി​ക്കാ​രെ ആ​ക്ഷേ​പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.
കു​ട്ട​നാ​ട്ടി​ലെ കൂ​ലി നി​ര​ക്ക് ഏ​കീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം. കൂ​ലിക്കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​നെ ഇ​ന്നും ചൂ​ഷ​ണം ചെ​യ്യു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന​ത്. ന​ല്ല വേ​ന​ലി​ലും നെ​ല്ലു സം​ഭ​ര​ണം ന​ട​ത്തു​മ്പോ​ൾ അ​മി​ത കി​ഴി​വ് ഈ​ടാ​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ബി​ച്ച​ൻ ക​ല്ലു​പാ​ത്ര, ജോ ​നെ​ടു​ങ്ങാ​ട്, പി.​റ്റി. രാ​മ​ച​ന്ദ്ര​പ​ണി​ക്ക​ർ, രാ​ജ​ൻ സി. ​മേ​പ്രാ​ൽ , ജോ​മോ​ൻ കു​മ​ര​കം, ഇ. ​ഷാ​ബ്ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.