കോ​​വി​​ഡ്: ടൂ​​റി​​സ​​ത്തി​​നു വീ​​ണ്ടും മ​​ങ്ങ​​ൽ
Sunday, February 28, 2021 10:31 PM IST
കോ​​ട്ട​​യം: ശ​​മി​​ച്ചു​​വ​​ന്ന കോ​​വി​​ഡ് വീ​​ണ്ടും പി​​ടി​​വി​​ട്ട​​തോ​​ടെ ജി​​ല്ല​​യി​​ലെ ടൂ​​റി​​സ​​ത്തി​​ന് മ​​ങ്ങ​​ൽ. കു​​മ​​ര​​കം, പീ​​രു​​മേ​​ട്, വാ​​ഗ​​മ​​ണ്‍, ഇ​​ല്ലി​​ക്ക​​ൽ​​ക്ക​​ല്ല് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വ് ന​​ന്നേ കു​​റ​​ഞ്ഞു. ര​​ണ്ടു മാ​​സ​​മാ​​യി കോ​​വി​​ഡ് നി​​ര​​ക്കി​​ൽ കോ​​ട്ട​​യം മു​​ൻ​​നി​​ര​​യി​​ലെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​ർ ന​​ന്നേ കു​​റ​​ഞ്ഞ​​ത്. ജ​​നു​​വ​​രി​​യി​​ൽ കു​​മ​​ര​​കം ടൂ​​റി​​സ്റ്റു​​ക​​ൾ​​ക്കാ​​യി തു​​റ​​ന്ന​​ശേ​​ഷം സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ വ​​ര​​വ് കൂ​​ടി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​വി​​ഡ് വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​ത്.
വി​​ദേ​​ശി​​ക​​ളു​​ടെ​​യും ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രു​​ടെ​​യും വ​​ര​​വ് നി​​ല​​ച്ചി​​ട്ട് ഒ​​രു വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു. കാ​​യ​​ൽ വ​​ഞ്ചി​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളും അ​​തി​​ഥി​​വീ​​ടു​​ക​​ളും വീ​​ണ്ടും അ​​ട​​ഞ്ഞു. കു​​മ​​ര​​കം പ​​ക്ഷി​​സ​​ങ്കേ​​ത​​വും പാ​​തി​​രാ​​മ​​ണ​​ലും ആ​​ള​​ന​​ക്ക​​മി​​ല്ലാ​​തെ കി​​ട​​ക്കു​​ന്നു. ഹോ​​ട്ട​​ൽ, ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ലെ മാ​​ന്ദ്യം വ​​ൻ​​ന​​ഷ്ട​​മാ​​ണു​​ണ്ടാ​​ക്കു​​ന്ന​​ത്. കോ​​ടി​​ക​​ളു​​ടെ ബാ​​ങ്ക് ലോ​​ണി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റി​​സോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​ല​​തും അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ലേ​​ക്ക് നീ​​ങ്ങു​​ന്നു.
തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​ഴി​​യും വ​​രെ ജി​​ല്ല​​യി​​ൽ കോ​​വി​​ഡ് നി​​ര​​ക്കും വ്യാ​​പ​​ന​​വും ഉ​​യ​​ർ​​ന്നു​​നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഈ ​​നി​​ല​​യി​​ൽ വേ​​ന​​ൽ​​ക്കാ​​ല ടൂ​​റി​​സം ഇ​​ക്കൊ​​ല്ല​​വും മ​​ന്ദ​​ഗ​​തി​​യി​​ലാ​​യേ​​ക്കും.