കാ​യം​കു​ളം താ​പ​നി​ല​യം ഇ​ന്നുമു​ത​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും
Sunday, February 28, 2021 10:35 PM IST
ഹ​രി​പ്പാ​ട്: കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന നാ​ഫ്ത ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്കാ​ൻ ഇ​ന്നു​മു​ത​ൽ നി​ല​യം പ്ര​വ​ർ​ത്തി​പ്പി​ക്കും. ഇ​ത്ത​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന 150 മെ​ഗാ​വാ​ട്ട് വൈ​ദ്യുതി, യൂ​ണി​റ്റി​ന് 3.20 രൂ​പ നി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന് ന​ൽ​കു​ക. നി​ല​വി​ൽ നാ​ഫ്ത​യു​ടെ വി​ല​പ്ര​കാ​രം യൂ​ണി​റ്റി​ന് ല​ഭി​ക്കേ​ണ്ട തു​ക​യു​ടെ പ​കു​തി നി​ര​ക്കാ​ണി​ത്. എ​ൻ​ടി​പി​സി​യും സം​സ്ഥാ​ന വൈ​ദ്യൂ​തി ബോ​ർ​ഡും ത​മ്മി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഈ ​വി​ല. 2015 ന് ​അ​കം എ​ത്തി​ച്ച 18,000 മെ​ട്രി​ക് ട​ൺ നാ​ഫ്ത​യാ​ണു നി​ല​യ​ത്തി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. 150 മെ​ഗാ​വാ​ട്ട് എ​ന്ന തോ​തി​ൽ 25 ദി​വ​സം വൈ​ദ്യുതി ഉ​ത്പാ​ദി​പ്പി​ക്കാം.
നാ​ഫ്ത തീ​രു​ന്ന​തോ​ടെ നി​ല​യം പ്ര​വ​ർ​ത്ത​നം നി​ർ​ത്തും. ഇ​തി​നു ശേ​ഷം നി​ല​യ​ത്തി​ലെ വൈ​ദ്യു​തി സം​സ്ഥാ​ന​ത്തി​നു വേ​ണ​മെ​ങ്കി​ൽ 45 ദി​വ​സം മു​ൻ​പ് എ​ൻ​ടി​പി​സി​യെ അ​റി​യി​ക്ക​ണം. നി​ല​യം വൈ​ദ്യുതി യൂ​ണി​റ്റ് നി​ര​ക്ക് താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന​താ​യ​തി​നാ​ൽ, സം​സ്ഥാ​നം വൈ​ദ്യുതി വാ​ങ്ങി​യി​രു​ന്നി​ല്ല. ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഏ​താ​നും ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു.
കൂ​ടു​ത​ൽ ജ്വ​ല​ന ശേ​ഷി​യു​ള്ള നാ​ഫ്ത സൂ​ക്ഷി​ക്കു​ന്ന​തി​ലെ സു​ര​ക്ഷാ കാ​ര​ണ​വും പ​ഴ​ക്കം കൂ​ടു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന രാ​സ​മാ​റ്റ​വും മൂ​ല​മാ​ണ് നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ നാ​ഫ്ത ഉ​പ​യോ​ഗി​ച്ചു തീ​ർ​ക്കു​ന്ന​ത്.